Sunday, December 2, 2012

ഗോപികേ നിന്‍ (Gopike Nin)

ചിത്രം:കാറ്റത്തെ കിളിക്കൂട്‌  (Kattathe Kilikkoodu)
രചന:കാവാലം നാരായണ പണിക്കര്‍
സംഗീതം:ജോണ്‍സണ്‍
ആലാപനം‌:എസ് .ജാനകി

ആ ആ ആ ആ ആ ആ ആ ആ ആ ആ

ഗോപികേ നിന്‍ വിരല്‍ തുമ്പുരുമ്മി വിതുമ്പീ
ഗോപികേ നിന്‍ വിരല്‍ തുമ്പുരുമ്മി വിതുമ്പീ
വീണയോ ഹൃദയമോ തേനഞ്ചി തേങ്ങി
ഗോപികേ ആ ആ ആ

ആവണിത്തെന്നലിന്‍ ആടുമൂഞ്ഞാലില്‍
അക്കരേ ഇക്കരേ എത്ര മോഹങ്ങള്‍
ആവണിത്തെന്നലിന്‍ ആടുമൂഞ്ഞാലില്‍
അക്കരേ ഇക്കരേ എത്ര മോഹങ്ങള്‍
കൈനീട്ടി പൂവണി കൊമ്പിന്‍ തുഞ്ചമാട്ടി
വര്‍ണ്ണവും ഗന്ധവും 
അലിയും തേനരുവിയില്‍ ആനന്ദം ഉന്മാദം

ഗോപികേ നിന്‍ വിരല്‍ തുമ്പുരുമ്മി വിതുമ്പീ
വീണയോ ഹൃദയമോ തേനഞ്ചി തേങ്ങി
ഗോപികേ ആ ആ ആ

എന്‍ മനം പൂര്‍ണ്ണമാം പാനഭാജനമായ്
തുമ്പി നീ ചുറ്റിനും തുള്ളിയിളകുമ്പോള്‍
എന്‍ മനം പൂര്‍ണ്ണമാം പാനഭാജനമായ്
തുമ്പി നീ ചുറ്റിനും തുള്ളിയിളകുമ്പോള്‍
കാതില്‍ നീ ലോലമായ് മൂളും മന്ത്രം കേട്ടു
നിത്യമാം നീലിമ 
മനസ്സിന്‍ രതിയുടെ മേഘങ്ങള്‍ സ്വപ്നങ്ങള്‍

ഗോപികേ നിന്‍ വിരല്‍ തുമ്പുരുമ്മി വിതുമ്പീ
വീണയോ ഹൃദയമോ തേനഞ്ചി തേങ്ങി
ഗോപികേ ആ ആ ആ



Download

No comments:

Post a Comment