Sunday, December 16, 2012

കവിളിണയില്‍ (Kavilinayil)

ചിത്രം:വന്ദനം (Vandhanam)
രചന:ഷിബു ചക്രവര്‍ത്തി
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,സുജാത

കവിളിണയില്‍ കുങ്കുമമോ പവിഭവവര്‍ണ്ണ പരാഗങ്ങളോ ഛെ
കരിമിഴിയില്‍ കവിതയുമായ് വാ വാ എന്റെ ഗാഥേ
നിന്റെ ചൊടിയില്‍ വിരിയും മലരിന്നളികള്‍ മധു നുകരും
എങ്ങനെ എങ്ങനെ എങ്ങനെ എങ്ങനെ എങ്ങനെ
ധിം താംകിട കിടതക തരികിട ധിം താംകിട കിടതക തരികിട
ധിം താംകിട കിടതക തരികിട തോം
കവിളിണയില്‍ കുങ്കുമമോ പവിഭവവര്‍ണ്ണ പരാഗങ്ങളോ
കരിമിഴിയില്‍ കവിതയുമായ് വാ വാ എന്റെ ഗാഥേ

മനസ്സിന്റെ മാലിനീതീരഭൂവില്‍ മലരിട്ടു മാകന്ദശാഖികളില്‍

തളിരില നുള്ളും കുയിലുകള്‍‍ പാടി തരിവള കൊട്ടി പുഴയതു പാടി
വനജ്യോത്സ്‌ന പൂവിടുന്ന വനികയില്‍ പാടുവാനായ്
അഴകിന്നഴകേ നീ വരുമോ
ധിം താംകിട കിടതക തരികിട ധിം താംകിട കിടതക തരികിട
ധിം താംകിട കിടതക തരികിട തോം

കവിളിണയില്‍ കുങ്കുമമോ പവിഭവവര്‍ണ്ണ പരാഗങ്ങളോ ഛെ
കരിമിഴിയില്‍ കവിതയുമായ് വാ വാ എന്റെ ഗാഥേ
നിന്റെ ചൊടിയില്‍ വിരിയും മലരിന്നളികള്‍ മധു നുകരും
അയ്യെടാ നന്നായിരിക്കുന്നു

മധുമാസരാവിന്റെ പൂമഞ്ചലില്‍ പനിമതീതീരത്തു വന്നിറങ്ങീ

കസവുള്ള പട്ടിന്‍ മുലക്കച്ച കെട്ടി നറുനിലാച്ചേല ഞൊറിയിട്ടുടുത്തു
മധുരമാം ഗാനത്തിന്‍ മുരളിയുമായെന്റെ
അരികില്‍ വരാമോ പെണ്‍കൊടി നീ
ച്ചി ഈ മനുഷ്യന്‌ നാണമില്ലേ
ധിം താംകിട കിടതക തരികിട ധിം താംകിട കിടതക തരികിട
ധിം താംകിട കിടതക തരികിട തോം

ഹേയ് കവിളിണയില്‍ കുങ്കുമമോ പവിഭവവര്‍ണ്ണ പരാഗങ്ങളോ ഛെ
കരിമിഴിയില്‍ കവിതയുമായ് വാ വാ എന്റെ ഗാഥേ
നിന്റെ ചൊടിയില്‍ വിരിയും മലരിന്നളികള്‍ മധു നുകരും
ഹോ ഇതെന്തൊരു ശല്യാ
ലാല്ല ലാലാല്ല ലാല്ല ലാലാല്ല ലാല്ല ലാലാലാല
ലാല്ല ലാലാല്ല ലാല്ല ലാലാല്ല ലാല്ല ലാലാലാല
ധിം താംകിട കിടതക തരികിട ധിം താംകിട കിടതക തരികിട
ധിം താംകിട കിടതക തരികിട തോം

Download

No comments:

Post a Comment