Wednesday, December 12, 2012

ഒരു പൂ വിരിയുന്ന (Oru Poo Viriyunna)

ചിത്രം:വിചാരണ (Vicharana)
രചന:എസ് .രമേശന്‍ നായര്‍
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:ചിത്ര

ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു
ഉണരൂ ഉണരൂ യമുനേ ഉണരൂ ഏതോ മുരളിക പാടുന്നൂ ദൂരേ വീണ്ടും പാടുന്നൂ
ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു

വര്‍ണ്ണങ്ങള്‍ നെയ്യും മനസ്സിലെ മോഹങ്ങള്‍ സ്വര്‍ണ്ണമരാളങ്ങളായിരുന്നൂ
വര്‍ണ്ണങ്ങള്‍ നെയ്യും മനസ്സിലെ മോഹങ്ങള്‍ സ്വര്‍ണ്ണമരാളങ്ങളായിരുന്നൂ
അവയുടെ ഈറന്‍ തൂവല്‍ത്തുടിപ്പില്‍ അനുഭവമന്ത്രങ്ങളുണര്‍ന്നൂ
എല്ലാം എല്ലാം നാം മറന്നു

ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു

രാവിന്റെ നീലക്കടമ്പുകള്‍ തോറും താരകപ്പൂവുകള്‍ വിരിഞ്ഞു
രാവിന്റെ നീലക്കടമ്പുകള്‍ തോറും താരകപ്പൂവുകള്‍ വിരിഞ്ഞു
യവനികയ്‌ക്കപ്പുറം ജന്മം കൊതിക്കും യദുകുലം തളിര്‍ക്കുന്നതറിഞ്ഞു
എല്ലാം എല്ലാം നാം മറന്നു

ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു
ഉണരൂ ഉണരൂ യമുനേ ഉണരൂ ഏതോ മുരളിക പാടുന്നൂ ദൂരേ വീണ്ടും പാടുന്നൂDownload

No comments:

Post a Comment