Sunday, December 2, 2012

സ്വപ്നങ്ങള്‍ എന്റെ (Swapnangal Ente)

ചിത്രം:മൗനനൊമ്പരം (Mounanombaram)
രചന:പൂവച്ചല്‍ ഖാദര്‍
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്,വാണി ജയറാം

സ്വപ്നങ്ങള്‍ എന്റെ സ്വപ്നങ്ങള്‍
മുല്ലപ്പന്തലൊരുക്കീ
സ്വപ്നങ്ങള്‍ എന്റെ സ്വപ്നങ്ങള്‍
മുല്ലപ്പന്തലൊരുക്കീ
മോഹങ്ങള്‍ എന്റെ മോഹങ്ങള്‍
സ്വര്‍ണ്ണത്തിരികള്‍ കൊളുത്തി
നെഞ്ചിലെ മന്ത്രം ചന്ദന ഗന്ധം
മലരും കതിരും നിറവും
മനവും മിഴിയും ഒരുമിക്കും നേരം
സ്വപ്നങ്ങള്‍ എന്റെ സ്വപ്നങ്ങള്‍

കൈയ്യില്‍ കാഞ്ചനത്താലവുമേന്തി
മുന്നില്‍ മെല്ലനെ വന്നു
കൈയ്യില്‍ കാഞ്ചനത്താലവുമേന്തി
മുന്നില്‍ മെല്ലനെ വന്നു
ധന്യമാം ഒരു വീഥിയിലൂടെ
നമ്മള്‍ പ്രദക്ഷിണം വയ്പൂ
ഇനി എന്നും നീയെന്റെ സ്വന്തം
പിരിയുവാനാവാത്ത ബന്ധം

സ്വപ്നങ്ങള്‍ എന്റെ സ്വപ്നങ്ങള്‍
മുല്ലപ്പന്തലൊരുക്കീ

ആദ്യരാവിന്റെ സംഗീതമോടെ
നീയെന്‍ ചാരത്ത് നില്പൂ
ആദ്യരാവിന്റെ സംഗീതമോടെ
നീയെന്‍ ചാരത്ത് നില്പൂ
എന്റെ ചിന്ത തന്‍ താളങ്ങളെല്ലാം
നിന്നില്‍ നിന്നു ഞാന്‍ കേള്‍പ്പൂ
ഇനി നിന്നോടെന്തു ഞാന്‍ ചൊല്ലാന്‍
ഇനി നിനക്കെന്തു ഞാന്‍ നല്‍കാന്‍

സ്വപ്നങ്ങള്‍ എന്റെ സ്വപ്നങ്ങള്‍
മുല്ലപ്പന്തലൊരുക്കീ
മോഹങ്ങള്‍ എന്റെ മോഹങ്ങള്‍
സ്വര്‍ണ്ണത്തിരികള്‍ കൊളുത്തി
നെഞ്ചിലെ മന്ത്രം ചന്ദന ഗന്ധം
മലരും കതിരും നിറവും
മനവും മിഴിയും ഒരുമിക്കും നേരം
സ്വപ്നങ്ങള്‍ എന്റെ സ്വപ്നങ്ങള്‍



Download

No comments:

Post a Comment