Thursday, December 13, 2012

പൂവിനും പൂങ്കുരുന്നാം (Poovinum Poonkurunnam)

ചിത്രം:വിറ്റ്നസ്  (Witness)
രചന:ബിച്ചു തിരുമല
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ്,ചിത്ര

പൂവിനും പൂങ്കുരുന്നാം കൊച്ചു പൂമുഖം മുത്തമിട്ടും
കിക്കിളിക്കൂടിനുള്ളില്‍ പറന്നൊച്ചവെയ്‌ക്കാതൊളിച്ചും
ഇതിലേ ഇതുവഴിയേ അലസം ഒഴുകിവരൂ
ഇവളില്‍ പരിമളമായ് സ്വയമലിയൂ ചെല്ലക്കാറ്റേ

മുള മൂളും പാട്ടും കേട്ടിളവേനല്‍ കാഞ്ഞും കൊണ്ടിവളും കുളിരും പുണരുമ്പോള്‍
ഇമയോരത്തെങ്ങാനും ഇടനെഞ്ചത്തെങ്ങാനും ഇണയോടണയാന്‍ കൊതിയുണ്ടോ
ഹൃദയം വനഹൃദയം ആ ആ  ശിശിരം പകരുകയായ്
ചലനം മൃദുചലനം ആ ആ  അറിയുന്നകതളിരില്‍
സുന്ദരം സുന്ദരം രണ്ടിളം ചുണ്ടുകള്‍
മധുരമുതിരും അസുലഭരസമറിയുമതിശയ രതിജതിലയം മെല്ലെ മെല്ലെ

പൂവിനും പൂങ്കുരുന്നാം കൊച്ചു പൂമുഖം മുത്തമിട്ടും
കിക്കിളിക്കൂടിനുള്ളില്‍ പറന്നൊച്ചവെയ്‌ക്കാതൊളിച്ചും
ഇതിലേ ഇതുവഴിയേ അലസം ഒഴുകിവരൂ
ഇവളില്‍ പരിമളമായ് സ്വയമലിയൂ ചെല്ലക്കാറ്റേ

ഗമധാ സനിധനിസാ ധനീസനീധ മധനിധാമ
ഗരിസനി രിസനിധാനി സരിസനി സഗമധാനി
സഗരിസനിധ സനിധധാമ ഗമഗരിസ

കറുകപ്പുല്‍നാമ്പിന്മേല്‍ ഇളകും തൂമഞ്ഞെന്നും കിളികള്‍ക്കിവളും സഖിയല്ലോ
ഇളനീര്‍കൊണ്ടിരുവാലിട്ടെഴുതും തൂമിഴി രണ്ടും ഇളകുന്നിളകുന്നനുനിമിഷം
സഖി നീ തിരയുവതെന്‍ ആ ആ മനമോ യൗവ്വനമോ
പകരം പങ്കിടുവാന്‍ ആ ആ മദവും‍ മാദകവും
സംഗമം സംഗമം മന്മഥസംഗമം
മദനനടന മദകരസുഖം ഇരുമനസ്സുകളറിയുന്ന നിമിഷം മെല്ലെ മെല്ലെ

പൂവിനും പൂങ്കുരുന്നാം കൊച്ചു പൂമുഖം മുത്തമിട്ടും
കിക്കിളിക്കൂടിനുള്ളില്‍ പറന്നൊച്ചവെയ്‌ക്കാതൊളിച്ചും
ഇതിലേ ഇതുവഴിയേ അലസം ഒഴുകിവരൂ
ഇവളില്‍ പരിമളമായ് സ്വയമലിയൂ ചെല്ലക്കാറ്റേ
പൂവിനും പൂങ്കുരുന്നാം കൊച്ചു പൂമുഖം മുത്തമിട്ടും
കിക്കിളിക്കൂടിനുള്ളില്‍ പറന്നൊച്ചവെയ്‌ക്കാതൊളിച്ചും
ഇതിലേ ഇതുവഴിയേ അലസം ഒഴുകിവരൂ
ഇവളില്‍ പരിമളമായ് സ്വയമലിയൂ ചെല്ലക്കാറ്റേ

Download

No comments:

Post a Comment