Sunday, December 2, 2012

എന്റെ മണ്‍വീണയില്‍ (Ente Manveenayil)

ചിത്രം:നേരം പുലരുമ്പോള്‍ (Neram Pularumbol)
രചന:ഓ.എന്‍ .വി.കുറുപ്പ് 
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്

എന്റെ മണ്‍വീണയില്‍ കൂടണയാനൊരു മൗനം പറന്നു പറന്നു വന്നു
പാടാന്‍ മറന്നൊരു പാട്ടിലെ തേന്‍കണം പാറി പറന്നു വന്നു

പൊന്‍തൂവലെല്ലാം ഒതുക്കി ഒരു നൊമ്പരം നെഞ്ചില്‍ പിടഞ്ഞു

സ്നേഹം തഴുകി തഴുകി വിടര്‍ത്തിയ മോഹത്തിന്‍ പൂക്കളുലഞ്ഞു

എന്റെ മണ്‍വീണയില്‍ കൂടണയാനൊരു മൗനം പറന്നു പറന്നു വന്നു
പാടാന്‍ മറന്നൊരു പാട്ടിലെ തേന്‍കണം പാറി പറന്നു വന്നു

പൂവിന്‍ ചൊടിയിലും മൗനം ഭൂമിദേവി തന്‍ ആത്മാവില്‍ മൗനം

വിണ്ണിന്റെ കണ്ണുനീര്‍ത്തുള്ളിയിലും കൊച്ചു മണ്‍തരി ചുണ്ടിലും മൗനം

എന്റെ മണ്‍വീണയില്‍ കൂടണയാനൊരു മൗനം പറന്നു പറന്നു വന്നു
പാടാന്‍ മറന്നൊരു പാട്ടിലെ തേന്‍കണം പാറി പറന്നു വന്നു
എന്റെ മണ്‍വീണയില്‍ കൂടണയാനൊരു മൗനം പറന്നു പറന്നു വന്നു
പാടാന്‍ മറന്നൊരു പാട്ടിലെ തേന്‍കണം പാറി പറന്നു വന്നുDownload

No comments:

Post a Comment