Saturday, December 29, 2012

അഴകേ അന്നൊരാവണിയില്‍ (Azhake Annoravaniyil)

ചിത്രം:വാഴുന്നോര്‍ (Vazhunnor)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍

മ്   മ്  മ്  മ്   മ്  മ്  മ്   മ്  മ്
മ്   മ്  മ്  മ്   മ്  മ്  മ്   മ്  മ്

അഴകേ അന്നൊരാവണിയില്‍ മുല്ലപോലെ പൂത്തുനിന്ന നിന്റെമുന്നില്‍
ഞാനൊരു വനശലഭമായ് പറന്നുവന്ന നിമിഷം
പതിയെ എന്റെ ചുണ്ടുകളില്‍ മൂളിവീണ പാട്ടുകേട്ടു മെല്ലെ നിന്റെ
പൂവിതള്‍ മിഴി മധുരമായ് വിരിഞ്ഞുണര്‍ന്ന നിമിഷം
അഴകേ

മനസ്സിനുള്ളിലെ മധുരശാരികയെ കൊലുസണിഞ്ഞു കൊഞ്ചിച്ചുണര്‍ത്തി
മയക്കമാര്‍ന്ന മണിച്ചിറകില്‍ മെല്ലെയൊരു
കുണുക്കിന്‍ തൂവല്‍ തുന്നിപറത്തി
പീലിച്ചുണ്ടില്‍ തഞ്ചും പാടാപ്പാട്ടില്‍ മയക്കി നാടന്‍ പെണ്ണായ് ചമഞ്ഞൊരുക്കി
ഇടനെഞ്ചില്‍ കൂടും കുരുന്നുകൂട്ടില്‍
താരാട്ടായുറക്കി

അഴകേ അന്നൊരാവണിയില്‍

ഇതള്‍ വിരിഞ്ഞുവരും ഒരുകിനാവില്‍ നിന്നെ മതിമറന്നുകണ്ടു മയങ്ങി
കുളിരിടുന്ന മുളം കുഴലില്‍ മെല്ലെയൊരു മധുരഗാന സുധയുണര്‍ത്തി
ആരുംകാണാതെന്നും മാറില്‍ കൊഞ്ചിച്ചുറക്കി മായപ്പൊന്മാനെ ഞാന്‍ മെരുക്കി
ഒരുകുന്നിച്ചെപ്പില്‍ വന്നൊളിച്ചിരിക്കാന്‍
തൂമഞ്ഞായ് പൊഴിയാന്‍

അഴകേ അന്നൊരാവണിയില്‍ മുല്ലപോലെ പൂത്തുനിന്ന നിന്റെമുന്നില്‍
ഞാനൊരു വനശലഭമായ് പറന്നുവന്ന നിമിഷം
പതിയെ എന്റെ ചുണ്ടുകളില്‍ മൂളിവീണ പാട്ടുകേട്ടു മെല്ലെ നിന്റെ
പൂവിതള്‍ മിഴി മധുരമായ് വിരിഞ്ഞുണര്‍ന്ന നിമിഷം
അഴകേ മ്  മ്  മ്   മ്  മ്



Download

No comments:

Post a Comment