Saturday, December 1, 2012

കണ്ണോരം ചിങ്കാരം (Kannoram Chinkaram)

ചിത്രം:രതിനിര്‍വ്വേദം (Rathinirvedam)
രചന:മുരുകന്‍ കാട്ടാക്കട
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:ശ്രേയ ഘോശാല്‍

കണ്ണോരം ചിങ്കാരം
കണ്ണോരം ചിങ്കാരം
ഈ പൂവില്‍ വന്നു വണ്ടു മൂളവേ
കാതോരം കിന്നാരം
കാതോരം കിന്നാരം
ഈ കാറ്റിലാടുമീറ മൂളവേ
ഈ നെഞ്ചിലെ സാവേരികള്‍
പെയ്തുതോരുമിന്ദ്രനീലരാവായി
കണ്ണോരം കണ്ണോരം ചിങ്കാരം  ചിങ്കാരം
കണ്ണോരം ചിങ്കാരം
ഈ പൂവില്‍ വന്നു വണ്ടു മൂളവേ

കാറ്റിന്റെ കൈയ്യില്‍ വെണ്‍തൂവല്‍ പോലെ
താഴ്വാരമാകേ പറന്നലഞ്ഞു
വര്‍ണ്ണങ്ങളേഴും ചാലിച്ച മോഹം
ഒന്നായി മാറില്‍ അലിഞ്ഞു ചേര്‍ന്നു
ഒരു മാരിവില്‍ തുമ്പിയായ് തെളിയുന്നു രോമഹര്‍ഷം
ഒരു രാമഴത്തുള്ളിയായ് കുളിരുന്നു നിന്റെ സ്നേഹം
അതിനായ് ഞാന്‍ അലയുന്നു പല ജന്മം

കണ്ണോരം കണ്ണോരം ചിങ്കാരം  ചിങ്കാരം
ഈ പൂവില്‍ വന്നു വണ്ടു മൂളവേ

ആ ആ ആ ആ ആ
ഈറന്‍ നിലാവാം നീ വന്ന നേരം
നീരാമ്പലായ് ഞാന്‍ നനഞ്ഞു നിന്നു
ഹേയ് നാണം മറന്നു നാമൊന്നു ചേര്‍ന്നു
നീഹാര മേഘം തുടിച്ചു നിന്നു
രതിരാസലോലയായി ഒരു രാത്രി മങ്ങിമാഞ്ഞു
അതിലോലമാത്മരാഗം പരിരംഭണം നുകര്‍ന്നു
പലനാളായ് തിരയുന്നു മദഗന്ധം

കാതോരം കിന്നാരം
കണ്ണോരം ചിങ്കാരംഈ കാറ്റിലാടുമീറ മൂളവേ
ഈ നെഞ്ചിലെ സാവേരികള്‍
പെയ്തുതോരുമിന്ദ്രനീലരാവായി



Download

No comments:

Post a Comment