Tuesday, December 11, 2012

കാതോടു കാതോരം (Kathodu Kathoram)

ചിത്രം:കാതോടു കാതോരം (Kathodu Kathoram)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ഭരതന്‍
ആലാപനം:ലതിക

ലാലാല ലാ ലാ ല ആഹാഹ ആ മന്ത്രം
മ് മ് മ് ലാലാല വിഷുപ്പക്ഷി പോലെ
കാതോടു കാതോരം തേന്‍ ചോരുമാമന്ത്രം
ഈണത്തില്‍ നീ ചൊല്ലി വിഷുപ്പക്ഷി പോലെ
കാതോടു കാതോരം തേന്‍ ചോരുമാമന്ത്രം
ഈണത്തില്‍ നീ ചൊല്ലി വിഷുപ്പക്ഷി പോലെ

കുറുമൊഴി കുറുകി കുറുകി നീ ഉണരു വരിനെല്‍ കതിരിന്‍ തിരിയില്‍
അരിയ പാല്‍മണികള്‍ കുറുകി നെന്‍മണിതന്‍ കുലകള്‍ വെയിലിലുലയെ
കുളിരു പെയ്തിനിയ കുഴലുമൂതിയിനി കുറുമൊഴി ഇതിലേ വാ
ആരോ പാടിപ്പെയ്യുന്നു തേന്‍മഴകള്‍ ചിറകിലുയരുമഴകേ
മണ്ണു പൊന്നാക്കും മന്ത്രം നീ ചൊല്ലി തന്നൂ പൊന്നിന്‍ കനികള്‍

കാതോടു കാതോരം തേന്‍ ചോരുമാമന്ത്രം
ഈണത്തില്‍ നീ ചൊല്ലി വിഷുപ്പക്ഷി പോലെ

തളിരിലെ പവിഴമുരുകുമീ ഇലകള്‍ ഹരിതമണികളണിയും
കരളിലെ പവിഴമുരുകി വേറെയൊരു കരളിന്നിഴയിലുറയും
കുളിരു പെയ്തിനിയ കുഴലുമൂതിയിനി കുറുമൊഴി ഇതിലേ വാ
ആരോ പാടിത്തേകുന്നു തേനലകള്‍ കുതിരും നിലമിതുഴുതൂ 
മണ്ണു പൊന്നാക്കും മന്ത്രം നീ ചൊല്ലി തന്നൂ പൊന്നിന്‍ കനികള്‍

കാതോടു കാതോരം തേന്‍ ചോരുമാമന്ത്രം
ഈണത്തില്‍ നീ ചൊല്ലി വിഷുപ്പക്ഷി പോലെ
കാതോടു കാതോരം തേന്‍ ചോരുമാമന്ത്രം
ഈണത്തില്‍ ‍ നീ ചൊല്ലി വിഷുപ്പക്ഷി പോലെ



Download

No comments:

Post a Comment