Tuesday, December 11, 2012

നീയെന്‍ സര്‍ഗ (Neeyen Sarga)

ചിത്രം:കാതോടു കാതോരം (Kathodu Kathoram)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ്,ലതിക

നീയെന്‍ സര്‍ഗ സൗന്ദര്യമേ നീയെന്‍ സത്യ സംഗീതമേ
നിന്റെ സങ്കീര്‍ത്തനം സങ്കീര്‍ത്തനം ഓരോ ഈണങ്ങളില്‍
പാടുവാന്‍ നീ തീര്‍ത്ത മണ്‍വീണ ഞാന്‍
നീയെന്‍ സര്‍ഗ സൗന്ദര്യമേ

പൂമാനവും താഴെയീഭൂമിയും സ്നേഹ ലാവണ്യമേ നിന്റെ ദേവാലയം
പൂമാനവും താഴെയീഭൂമിയും സ്നേഹ ലാവണ്യമേ നിന്റെ ദേവാലയം
ഗോപുരം നീളെ ആയിരം ദീപം
ഉരുകി ഉരുകി മെഴുകു തിരികള്‍ ചാര്‍ത്തും
മധുര മൊഴികള്‍ കിളികള്‍ അതിനെ വാഴ്ത്തും
മെല്ലെ ഞാനും കൂടെ പാടുന്നു

നീയെന്‍ സര്‍ഗ സൗന്ദര്യമേ നീയെന്‍ സത്യ സംഗീതമേ

താലങ്ങളില്‍ ദേവ പാദങ്ങളില്‍ ബലിപൂജക്കിവര്‍ പൂക്കളായെങ്കിലോ
താലങ്ങളില്‍ ദേവ പാദങ്ങളില്‍ ബലിപൂജക്കിവര്‍ പൂക്കളായെങ്കിലോ
പൂവുകള്‍ ആകാം ആയിരം ജന്മം
നിറുകില്‍ ഇനിയ തുകിന കണിക ചാര്‍ത്തി
തൊഴുതു തൊഴുതു തരള മിഴികള്‍ ചിമ്മി
പൂവിന്‍ ജീവന്‍ തേടും സ്നേഹം നീ

നീയെന്‍ സര്‍ഗ സൗന്ദര്യമേ നീയെന്‍ സത്യ സംഗീതമേ
നിന്റെ സങ്കീര്‍ത്തനം സങ്കീര്‍ത്തനം ഓരോ ഈണങ്ങളില്‍
പാടുവാന്‍ നീ തീര്‍ത്ത മണ്‍വീണ ഞാന്‍
നീയെന്‍ സര്‍ഗ സൗന്ദര്യമേ

Download

No comments:

Post a Comment