Sunday, December 9, 2012

അഴകേ കണ്‍മണിയേ (Azhake Kanmaniye)

ചിത്രം:കസ്തൂരിമാന്‍ (Kasthooriman)
രചന:കൈതപ്രം
സംഗീതം:ഔസേപ്പച്ചന്‍ 
ആലാപനം:പി.ജയചന്ദ്രന്‍ ,സുജാത

അഴകേ കണ്‍മണിയേ അഴലിന്‍ പൂവിതളേ
മനസ്സിന്റെ കിളിവാതില്‍ അറിയാതെ തുറന്നൊരു
മഴവില്‍ച്ചിറകുള്ള കവിതേ നീയെന്റെ കസ്തൂരിമാന്‍കുരുന്നു്
എന്റെ കസ്തൂരിമാന്‍കുരുന്നു്
അഴകേ കണ്‍മണിയേ അഴലിന്‍ പൂവിതളേ

മുകിലാണു ഞാന്‍ മൂകനൊമ്പരമുറങ്ങുന്ന കാര്‍വര്‍ണ്ണമേഘം
വേഴാമ്പല്‍ ഞാന്‍ ദാഹിച്ചലയുമ്പോള്‍ മഴയായി നീ നിറഞ്ഞു പെയ്തു
പുതിയ കിനാക്കള്‍ പൊന്‍വളയണിഞ്ഞു കാലം കതിരണിഞ്ഞു
നമ്മള്‍ നമ്മെ തിരിച്ചറിഞ്ഞു
നീയറിയാതിനി ഇല്ലൊരു നിമിഷം നീയില്ലാതിനി ഇല്ലൊരു സ്വപ്നം
നീയാണെല്ലാം എല്ലാം തോഴി

ഉയിരേ എന്‍ ഉയിരേ കനിവിന്‍ കണിമലരേ

പൂവാണു നീ എന്നില്‍ ഇതളിട്ടൊരനുരാഗനിറമുള്ള പൂവ്
തേനാണ് നീ എന്റെ നിനവിന്റെ ഇലകുമ്പിള്‍ നിറയുന്ന പൂന്തേന്‍
പൂവിന്റെ കരളില്‍ കാര്‍വണ്ടിനറിയാത്ത കാമുകമോഹങ്ങളുണ്ടോ
ഇനിയും പ്രണയരഹസ്യമുണ്ടോ 
ചുണ്ടില്‍  ചുണ്ടില്‍ മുട്ടിയുരുമ്മിയ സ്നേഹക്കുരുവികള്‍ പല്ലവി പാടി ചുംബനമധുരപ്പുലരി വിരിഞ്ഞു

അഴകേ കണ്‍മണിയേ അഴലിന്‍ പൂവിതളേ
മനസ്സിന്റെ കിളിവാതില്‍ അറിയാതെ തുറന്നൊരു
മഴവില്‍ച്ചിറകുള്ള കവിതേ നീയെന്റെ കസ്തൂരിമാന്‍കുരുന്നു്
എന്റെ കസ്തൂരിമാന്‍കുരുന്നു്
അഴകേ കണ്‍മണിയേ അഴലിന്‍ പൂവിതളേ
ഉയിരേ ഉയിരേ എന്‍ ഉയിരേ 



Download

No comments:

Post a Comment