Sunday, December 9, 2012

രാക്കുയില്‍ പാടി (Rakkuyil Padi)

ചിത്രം:കസ്തൂരിമാന്‍ (Kasthooriman)
രചന:കൈതപ്രം
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:യേശുദാസ് ,ചിത്ര

രാക്കുയില്‍ പാടി രാവിന്റെ ശോകം നക്ഷത്രക്കുഞ്ഞുങ്ങള്‍ക്കിന്നാനന്ദ വേള

ഇടറുന്നു താളം തുളുമ്പുന്നു കണ്ണീര്‍ ഇടനെഞ്ചിലേതോ മണിവീണ തേങ്ങി
രാക്കുയില്‍ പാടി രാവിന്റെ ശോകം നക്ഷത്രക്കുഞ്ഞുങ്ങള്‍ക്കിന്നാനന്ദ വേള

ഹോയ്‌  കാറ്റത്തെത്തും വെള്ളം മഴവെള്ളം മഴവെള്ളം
ഹായ്  മുറ്റം മുക്കും വെള്ളം മഴവെള്ളം മഴവെള്ളം
ഞാന്‍ ഉണ്ടാക്കും  കളിവള്ളം വള്ളം താനേ തുള്ളിടും എന്നുള്ളം

രാവിന്‍ നെഞ്ചില്‍ പൂക്കുന്നുവോ വാടാമല്ലികള്‍
മണ്ണിന്‍ മാറില്‍ വീഴുന്നുവോ വാടും പൂവുകള്‍

ഇരുളുറങ്ങുമ്പോള്‍ ഉണരും പ്രഭാതം മറയുന്നു വാനില്‍ താരാജാലം
എവിടെ    എവിടെ
നീലത്തുകിലിന്‍ ചന്തം ചാര്‍ത്തും സ്വപ്നങ്ങള്‍
മറയുന്നതാര് തെളിയുന്നതാര്

രാക്കുയില്‍ പാടി രാവിന്റെ ശോകം നക്ഷത്രക്കുഞ്ഞുങ്ങള്‍ക്കിന്നാനന്ദവേള

ആ ആ ആ ആ ആ ആ ആ ആ ആ
ആ ആ ആ ആ ആ ആ ആ ആ ആ
ഓംകാരം ഓംകാരം
ആ ആ ആ ആ ആ ആ ആ ആ ആ

സാ സാസസ രിസനി സസനി
പപസ സാനിധരി സനിധപഗ
മപധനി
ഓംകാര പഞ്ചരകീരപുര ഹരസരോജ
ഭവകേശവാദി രൂപവാസവരിപു ജനതാന്തകാ

രാക്കുയില്‍പാടി രാവിന്റെ ശോകം നക്ഷത്രക്കുഞ്ഞുങ്ങള്‍ക്കിന്നാനന്ദ വേള

ഈ  കാറ്റത്തെത്തും വെള്ളം മഴവെള്ളം മഴവെള്ളം
അഹ മുറ്റം മുക്കും വെള്ളം മഴവെള്ളം മഴവെള്ളം
ഞാന്‍ ഉണ്ടാക്കും കളിവള്ളം വള്ളം താനേ തുള്ളിടും എന്നുള്ളം
ഈ  കാറ്റത്തെത്തും വെള്ളം മഴവെള്ളം മഴവെള്ളം
അഹ മുറ്റം മുക്കും വെള്ളം മഴവെള്ളം മഴവെള്ളം
ഞാന്‍ ഉണ്ടാക്കും കളിവള്ളം വള്ളം താനേ തുള്ളിടും എന്നുള്ളം

Download

No comments:

Post a Comment