Thursday, December 6, 2012

പാതിരാ പുള്ളുണര്‍ന്നു (Pathira Pullunarnnu)

ചിത്രം:സല്ലാപം (Sallapam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ് 

മ്  മ്  മ്  മ്  മ്  ആ ആ ആ ആ ആ

പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു പാഴ് മുളംകൂട്ടിലെ കാറ്റുണര്‍ന്നു

താമര പൂങ്കൊടി തങ്ക ചിലമ്പൊലി നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ

ചന്ദന ജാലകം തുറക്കൂ നിന്‍ ചെമ്പക പൂമുഖം വിടര്‍ത്തൂ
നാണത്തിന്‍ നെയ്ത്തിരി കൊളുത്തൂ ഈ  നാട്ടു മാഞ്ചോട്ടില്‍ വന്നിരിക്കൂ
അഴകുഴിയും മിഴികളുമായ് കുളിരണിയും മൊഴികളുമായ്
ഒരു മാത്ര എന്നെയും ക്ഷണിക്കൂ ഈ രാത്രി ഞാന്‍ മാത്രമായ്‌

പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു പാഴ് മുളംകൂട്ടിലെ കാറ്റുണര്‍ന്നു

അഞ്ജന കാവിലെ നടയില്‍ ഞാന്‍ അഷ്ടപദീ ലയം കേട്ടൂ
അന്നു തൊട്ടെന്‍ കരള്‍ ചിമിഴില്‍ നീ ആര്‍ദ്രയാം രാധയായ്‌ തീര്‍ന്നു
പുഴയൊഴുകും വഴിയരികില്‍ രാക്കടമ്പിന്‍ പൂമഴയില്‍
മുരളികയൂതി ഞാന്‍ നില്‍പ്പൂ പ്രിയമോടെ വരുകില്ലയോ

പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു പാഴ് മുളംകൂട്ടിലെ കാറ്റുണര്‍ന്നു
താമര പൂങ്കൊടി തങ്ക ചിലമ്പൊലി നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ
പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ല കാടുണര്‍ന്നു പാഴ് മുളംകൂട്ടിലെ കാറ്റുണര്‍ന്നു

Download

No comments:

Post a Comment