Sunday, December 30, 2012

താമരനൂലിനാല്‍ (Thamaranoolinal)

ചിത്രം:മുല്ലവള്ളിയും തേന്‍മാവും (Mullavalliyum Thenmavum)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:ജി.വേണുഗോപാല്‍ ,ഗായത്രി

താമരനൂലിനാല്‍ മെല്ലെയെന്‍ മേനിയില്‍ തൊട്ടുവിളിക്കൂ
താഴിട്ട് പൂട്ടുമെന്‍ നെഞ്ചിലെ വാതിലില്‍ മുട്ടിവിളിക്കൂ
എന്റെ മാറോടു ചേര്‍ന്നൊരു പാട്ടു മൂളൂ മണിവിരലിനാല്‍ താളമിടൂ
മെല്ലെ മെല്ലെ എന്നെ നീയുറക്കൂ
താമരനൂലിനാല്‍ മെല്ലെയെന്‍ മേനിയില്‍ തൊട്ടുവിളിക്കൂ

വെയിലേറ്റ് വാടുന്ന പൂവ് പോലെ പൂങ്കാറ്റിലാടും കടമ്പ് പോലെ
ഒരു കടല്‍ പോലെ നിന്‍ കാലടിയില്‍ തിര നുര കൈകളും നീട്ടി നില്‍പ്പൂ
എന്നിട്ടും എന്നിട്ടും എന്തേ നീയിന്നിന്റെ നെറുകയിലൊരു മുത്തം തന്നീലാ
ആ ആ ആ ആ

ആരിരരാരിരാരോ ആരിരാരോ ഉം ആ ആ

താമരനൂലിനാല്‍ മെല്ലെയെന്‍ മേനിയില്‍ തൊട്ടുവിളിക്കൂ
താഴിട്ട് പൂട്ടുമെന്‍ നെഞ്ചിലെ വാതിലില്‍ മുട്ടിവിളിക്കൂ

തിരമേലെ ആടുന്ന തിങ്കള്‍ പോലെ തീരത്തുലാവും നിലാവ് പോലേ
നറുമഴ പോലെ നിന്‍ പൂഞ്ചിമിഴില്‍ ഒരു ചെറുമുത്തുമായ് കാത്തു നില്പൂ
എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്റെ പുലര്‍വെയിലിനു പൂക്കള്‍തന്നീലാ
ഓ  ഓ  ഓ  ഓ

താമരനൂലിനാല്‍ മെല്ലെയെന്‍ മേനിയില്‍ തൊട്ടുവിളിക്കൂ
ഓ  ഓ  ഓ  താഴിട്ട് പൂട്ടുമെന്‍ നെഞ്ചിലെ വാതിലില്‍ മുട്ടിവിളിക്കൂ
എന്നെ മാറത്ത് ചേര്‍ത്തൊരു പാട്ട് മൂളു തളിര്‍ വിരലിനാല്‍ താളമിടു
മെല്ലെ മെല്ലെ എന്നെ നീയുറക്കൂ

Download

No comments:

Post a Comment