Tuesday, June 11, 2013

അമ്പും കൊമ്പും (Ambum Kombum)

ചിത്രം:കേരളവര്‍മ്മ പഴശിരാജ (Keralavarmma Pazhashiraja)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഇളയരാജ
ആലാപനം:ഇളയരാജ,കുട്ടപ്പൻ ,മഞ്ജരി

അമ്പും കൊമ്പും കൊമ്പൻ കാറ്റും കുമ്പപ്പാട്ടിൻ മേളം
തട്ടും മുട്ടും തപ്പും തുടിയും പൊട്ടിച്ചൂട്ടിൻ കോലോം

പോരിലെ വീര്യമാം പടകാളിയെ
മാറ്റെഴും തേവിയാം മലകാളിയേ
ഇനി അരിയൊറുമിപരിച വീശി വാഴ്ക
തമ്പ്രാനെ തായം കെട്ടാൻ വാഴ്ക
നിന്നിൽ വന്നാടാൻ ശീപോതിയെ നീ വാഴ്ക ആ ആ ആ

ആടിപ്പെരുമഴ കാടിൻ നടുവിലെ വേടത്തുടിയുടേ താളം
ഹേയ് തന്തിനം തന്തിനം താനം
മണ്ണു മണക്കുന്ന കയ്യും മെയ്യും കാട്ടു വേരു പിടിക്കുന്ന വീര്യം
ഹേയ് തന്തിനം തന്തിനം താനാ
ഭൂമി പെറ്റ കാറ്റിൽ കോടമഞ്ഞിൻ കൊട്ടാരം
രാത്തകര താളിൽ അത്തിപ്പഴമത്താഴം
നാളെ വെളുക്കുമ്പംനാട്ടുക്കൂട്ടത്തിനു നന്മ വരുത്തണമേ

അമ്പും കൊമ്പും കൊമ്പൻ കാറ്റും കുമ്പപ്പാട്ടിൻ മേളം
തട്ടും മുട്ടും തപ്പും തുടിയും പൊട്ടിച്ചൂട്ടിൻ കോലോം

കുന്നിൻ കുഴ മകൾ അമ്മ ഭഗവതി കോട്ടക്കൊടിമരമൂർത്തി
കോട്ടക്കൊടിമരമൂർത്തി
നീരെന്തിരുന്നെഴും ചൂരിയത്തമ്മായി പോരു ജയിച്ചെത്തും നേരം
പോരു ജയിച്ചെത്തും നേരം
ദാനമായി തന്നു തങ്കമൊത്ത തീപ്പന്തം
ചാന്തു ചിന്തും നീരിൽ ചാലിച്ചൊരു ചിന്ദൂരം
നാളെ പുലരുമ്പോൾ നാട്ടു നറുമൊഴി നമ്മുടേതാകണമേ

അമ്പും കൊമ്പും കൊമ്പൻ കാറ്റും കുമ്പപ്പാട്ടിൻ മേളം
തട്ടും മുട്ടും തപ്പും തുടിയും പൊട്ടിച്ചൂട്ടിൻ കോലോം
പോരിലെ വീര്യമാം പടകാളിയെ
മാറ്റെഴും തേവിയാം മലകാളിയേ
ഇനി അരിയൊറുമിപരിച വീശി വാഴ്ക
തമ്പ്രാനെ തായം കെട്ടാൻ വാഴ്ക
നിന്നിൽ വന്നാടാൻ ശീപോതിയെ നീ വാഴ്ക ആ ആ ആ
അമ്പും കൊമ്പും കൊമ്പൻ കാറ്റും കുമ്പപ്പാട്ടിൻ മേളം
തട്ടും മുട്ടും തപ്പും തുടിയും പൊട്ടിച്ചൂട്ടിൻ കോലോം

തന്തന്തന തന്തന്തന തന്തന്തന താനാ
തന്തന്തന തന്തന്തന തന്തന്തന താനാ

Download

No comments:

Post a Comment