Sunday, June 23, 2013

കുഴലൂതും (Kuzhaloothum)

ചിത്രം:ഭ്രമരം (Bhramaram)
രചന:അനിൽ പനച്ചൂരാൻ
സംഗീതം:മോഹൻ സിതാര
ആലാപനം:ജി.വേണുഗോപാൽ ,സുജാത

കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ

കുറുമൊഴിമുല്ല മാല കോർത്തു സൂചിമുഖി കുരുവീ
മറുമൊഴിയെങ്ങോ പാടിടുന്നൂ പുള്ളിപ്പൂങ്കുയിൽ
ചിറകടി കേട്ടു തകധിമി പോലെ മുകിലുകൾ തന്‍ മുടി തഴുകും മേട്ടിൽ

ചിരിയിതളുകൾ തുടിക്കുന്ന ചുണ്ടിൽ താനം
കരിമഷിയഴകൊരുക്കുന്ന കണ്ണിൽ ഓളം
ആരു തന്നു നിൻ കവിളിണയിൽ കുങ്കുമത്തിൻ ആരാമം
താരനൂപുരം ചാർത്തിടുമീ രാക്കിനാവു മയ്യെഴുതീ
ജാലകം ചാരി നീ ചാരെ വന്നു ചാരെ വന്നു

തനനനനാ താനാന ന
ലലലല  ലലാലലാ ലലലലാല കൂടെ വരുമോ
കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ

പനിമതിയുടെ കണം വീണ നെഞ്ചിൽ താളം
പുതുമഴയുടെ മണം തന്നുവെന്നും ശ്വാസം
എന്റെ ജന്മസുകൃതാമൃതമായ് കൂടെ വന്നു നീ പൊൻ‌കതിരേ
നീയെനിക്കു കുളിരേകുന്നു അഗ്നിയാളും വീഥിയിൽ
പാദപം പൂക്കുമീ പാതയോരം പാതയോരം

കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ
കുറുമൊഴിമുല്ല മാല കോർത്തു സൂചിമുഖി കുരുവീ
മറുമൊഴിയെങ്ങോ പാടിടുന്നൂ പുള്ളിപ്പൂങ്കുയിൽ
ചിറകടി കേട്ടു തകധിമി പോലെ മുകിലുകൾ തന്‍ മുടി തഴുകും മേട്ടിൽ
കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ
കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ
കുഴലൂതും

Download

No comments:

Post a Comment