Wednesday, June 19, 2013

മാവിന്‍ ചോട്ടിലെ (Mavin Chottile)

ചിത്രം:ഒരു നാൾ വരും (Oru Nal Varum)
രചന:മുരുകൻ കാട്ടാക്കട
സംഗീതം:എം.ജി.ശ്രീകുമാർ
ആലാപനം‌:ശ്വേത

മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ് മനതാരില്‍ കുളിരുന്നെന്‍ ബാല്യം
ആരോ നീട്ടിയ മഷി തണ്ടിന്‍ കുളിരുള്ള തളിരോർമ്മയാണെന്റെ ബാല്യം
ചെളിമണ്ണിൽ പാവാട ചായം തേയ്ക്കും അതു കാണെ കളിയാക്കും ഇള നാമ്പുകൾ
കളിയാടുന്ന പാടത്തെ കതിരോർമ്മ ബാല്യം

പകലിനെ സ്നേഹിച്ചു കൊതി തീരാതൊരു പൂവ് പടിഞ്ഞാറു നോക്കി കരഞ്ഞു
അവൾ മുഖമൊന്നുയർത്താതെ നിന്നു
പകലിനെ സ്നേഹിച്ചു കൊതി തീരാതൊരു പൂവ്‌ പടിഞ്ഞാറു നോക്കി കരഞ്ഞു
അവൾ പാതിമയക്കത്തിൽ നിന്നു
ഒരു കാറ്റു മെയ് തലോടി അറിയാതെ പാട്ടു മൂളി

അതിലലിയാത്ത വെയിലോർമ്മ എൻ ബാല്യം

മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ് മനതാരില്‍ കുളിരുന്നെന്‍ ബാല്യം
ആരോ നീട്ടിയ മഷി തണ്ടിന്‍ കുളിരുള്ള തളിരോർമ്മയാണെന്റെ ബാല്യം

കളിവാക്കു ചൊല്ലിയ കളിക്കൂട്ടുകാരിയെ കരയിച്ച കാര്യം മറന്നു
അതിൻ സുഖമുള്ള നോവും മറന്നു
നുണ പറഞ്ഞെപ്പൊഴോ ഞാറപ്പഴം തിന്ന കൊതിയൻ നിലാവും മറഞ്ഞു
കാവില്‍ കിളിയും കിനാവും മയങ്ങി
നിറവാർന്ന സന്ധ്യ മാഞ്ഞു മഴയുള്ള രാത്രി പോയീ

ഇന്നും മറയാത്ത മഴയോർമ്മ എൻ ബാല്യം

മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ് മനതാരില്‍ കുളിരുന്നെന്‍ ബാല്യം
ആരോ നീട്ടിയ മഷി തണ്ടിന്‍ കുളിരുള്ള തളിരോർമ്മയാണെന്റെ ബാല്യം
ചെളിമണ്ണിൽ പാവാട ചായം തേയ്ക്കും അതു കാണെ കളിയാക്കും ഇള നാമ്പുകൾ
കളിയാടുന്ന പാടത്തെ കതിരോർമ്മ ബാല്യം

Download

No comments:

Post a Comment