Tuesday, June 18, 2013

ചിന്നി ചിന്നി (Chinni Chinni)

ചിത്രം:ഉറുമി (Urumi)
രചന:കൈതപ്രം
സംഗീതം:ദീപക് ദേവ്
ആലാപനം‌:മഞ്ജരി

ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക്
പൂവരശ്ശ് പൂത്ത കണക്കനെ അഞ്ചുന്ന ചേലനക്ക്
നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും
നോക്ക് വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്‌
ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക്
പൂവരശ്ശ് പൂത്ത കണക്കനെ അഞ്ചുന്ന ചേലനക്ക്
നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും
നോക്ക് വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്‌

കോലത്തിരി വാഴുന്ന നാട്ടിലെ വാലിയക്കാരെന്നെ കണ്ടു കൊതിക്കും
ഇല്ലത്തുള്ളോരാമ്പാത്തോരന്നേരം കണ്ടു കളിയാക്കും
സാമൂതിരി കോലോത്തെ ആണുങ്ങ മുല്ലപ്പൂവാസനയേറ്റുമയങ്ങും
വാലിട്ടെന്നെ കണ്ണെഴുതിക്കാൻ വാർമുകിലോടിവരും
പൂരം പൊടി പാറീറ്റും  പൂരക്കളി ആടീറ്റും നോക്കിയില്ല നീ
എന്നിട്ടും നീ എന്തേ മ്  മ്  മ്

ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക്
പൂവരശ്ശ് പൂത്ത കണക്കനെ അഞ്ചുന്ന ചേലനക്ക്
നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും
നോക്ക് വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്‌

കു കു കു കു കു കു കു കു
കു കുകുക്കു കു കുകുക്കു കു
കുകുക്കു കു കുകുക്കു
വിടില്ല വിടില്ല വിടില്ല വിടില്ല

പൂവമ്പന്റെ കൊലച്ചു വച്ചൊരു കരിമ്പ്‌ വില്ലൊത്ത പടത്തലവാ
വാളെടുത്തു വീശല്ലെ ഞാനതു മുരിക്കിൻപൂവാക്കും മ്
അല്ലിമലർ കുളക്കടവിലായ് അലൂതി പെണ്ണുങ്ങ് കണ്ടുപിടിക്കും
നാട്ടുനടപ്പൊത്തവർ നമ്മളെ കെട്ട് നടപ്പാക്കും
എന്തെല്ലാം പാടീറ്റും മിണ്ടാതെ മിണ്ടീറ്റും മിണ്ടിയില്ല നീ
എന്നിട്ടും നീ എന്തേ മ്  മ്  മ്

ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക്
പൂവരശ്ശ് പൂത്ത കണക്കനെ അഞ്ചുന്ന ചേലനക്ക്
നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും
നോക്ക് വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്‌

Download

No comments:

Post a Comment