Tuesday, June 18, 2013

എന്താണെന്നു ചോദിക്കല്ലേ (Enthanennu Chodikkalle)

ചിത്രം:ഉലകം ചുറ്റും വാലിഭൻ (Ulakam Chuttum Valibhan)
രചന:കൈതപ്രം
സംഗീതം:മോഹൻ സിതാര
ആലാപനം‌:വിജയ്‌ യേശുദാസ്

എന്താണെന്നു ചോദിക്കല്ലേ ഏതാണെന്നും ചോദിക്കല്ലേ
ഇവളെ കണ്ടാൽ കണ്ണു നിറയണതെന്താണെന്നു ചോദിക്കല്ലേ
എന്നോടൊന്നും ചോദിക്കല്ലേ ഇവളോടൊന്നും ചോദിക്കല്ലേ
വളരും തോറും വളരാതെ വളരണെൻ കുഞ്ഞിപ്പെങ്ങൾ
ഇവളെന്നും ഇവളെന്നും എന്റെ പുന്നാര മോള്
എന്നും ഇവളെന്നും എന്റെ കണ്ണായ കണ്ണ്
എത്ര കണ്ടിട്ടും കണ്ടിട്ടും കണ്ടു കൊതി തീരാ പെണ്ണ് പൊന്നുപെങ്ങൾ

അവളൊന്നു ചിരിക്കുമ്പോൾ പുതുമഴ പൊഴിയുന്ന പുലർകാലമായ് ഞാൻ അലിഞ്ഞു പോകും
ഓ അവളൊന്നു കരഞ്ഞാലോ മിഴി രണ്ടും നിറഞ്ഞാലോ അറിയാതെ നെഞ്ചം തുടിച്ചു പോകും
കുളിച്ചു വരുമ്പോൾ ദേവീരൂപം തൊഴുതുണരുമ്പോൾ ചന്ദനഗന്ധം
അവളില്ലയെങ്കിൽ ഞാനില്ല ഞാനില്ല ഇന്നെന്റെ ജന്മമില്ല ഓ

എന്താണെന്നു ചോദിക്കല്ലേ ഏതാണെന്നും ചോദിക്കല്ലേ
ഇവളെ കണ്ടാൽ കണ്ണു നിറയണതെന്താണെന്നു ചോദിക്കല്ലേ

ചെറുക്കന് പെണ്ണിന്റെ ജാതകം ചേരേണം പൂത്താലി മഞ്ഞൾ ചരട് കോർക്കണം
ഓ വീടുകളറിയേണം വീടരെ വിളിക്കണം വീടായ വീടാകെ വിരുന്നൊരുങ്ങണം
കണ്‍മഷി വേണം കണ്ണെഴുതേണം കൈകളിലെല്ലാം പൊൻവള വേണം
കണ്ണാടി പോലും കണ്ടു കൊതിക്കുന്ന പെൺ കിടാവെന്റെ പെങ്ങൾ ഓ

എന്താണെന്നു ചോദിക്കല്ലേ ഏതാണെന്നും ചോദിക്കല്ലേ
ഇവളെ കണ്ടാൽ കണ്ണു നിറയണതെന്താണെന്നു ചോദിക്കല്ലേ
എന്നോടൊന്നും ചോദിക്കല്ലേ ഇവളോടൊന്നും ചോദിക്കല്ലേ
വളരും തോറും വളരാതെ വളരണെൻ കുഞ്ഞിപ്പെങ്ങൾ
ഇവളെന്നും ഇവളെന്നും എന്റെ പുന്നാര മോള്
എന്നും ഇവളെന്നും എന്റെ കണ്ണായ കണ്ണ്
എത്ര കണ്ടിട്ടും കണ്ടിട്ടും കണ്ടു കൊതി തീരാ പെണ്ണ് പൊന്നുപെങ്ങൾ
എന്താണെന്നു ചോദിക്കല്ലേ ഏതാണെന്നും ചോദിക്കല്ലേ
ഇവളെ കണ്ടാൽ കണ്ണു നിറയണതെന്താണെന്നു ചോദിക്കല്ലേ
എന്നോടൊന്നും ചോദിക്കല്ലേ ഇവളോടൊന്നും ചോദിക്കല്ലേ
വളരും തോറും വളരാതെ വളരണെൻ കുഞ്ഞിപ്പെങ്ങൾDownload

No comments:

Post a Comment