Wednesday, June 19, 2013

സ്വപ്നമൊരു ചാക്കു് (Swapnamoru Chakku)

ചിത്രം:ബെസ്റ്റ് ആക്ടർ (Best Actor)
രചന:സന്തോഷ്‌ വർമ്മ
സംഗീതം:ബിജിബാൽ
ആലപനം:അരുണ്‍ എളാട്ട്

തും തനക്കു തും തും തു തന തന തും തനക്കു തും തും ത തന തന
തും തനക്കു തും തും ത തന തന താനാ

സ്വപ്നമൊരു ചാക്കു് തലയിലതു താങ്ങി ഒരുപോക്ക്
ഉടയവനലിഞ്ഞു വിളികേട്ട് ഇവനുവഴികാട്ട്
സ്വപ്നമൊരു ചാക്കു് തലയിലതു താങ്ങി ഒരുപോക്ക്
ഉടയവനലിഞ്ഞു വിളികേട്ട് ഇവനുവഴികാട്ട്
ഒരുകഥ പറയാത്തൊരു കഥ പറയാം
നുണതരി കലരാത്തൊരു കഥ പറയാം
അകലെയാണകലെയാണിവനുടെ കഥയിലെ നാട്
അവിടെയാണവിടെയാണിവനുയിരരുളിയ വീട്
ഈരടിയായ് പാടാം നായകന്‍റെ ചിരപരിചിതരുടെമൊഴി
സ്വപ്നമൊരു ചാക്കു് തലയിലതു താങ്ങി ഒരുപോക്ക്
ഉടയവനലിഞ്ഞു വിളികേട്ട് ഇവനുവഴികാട്ട്
സ്വപ്നമൊരു ചാക്കു് തലയിലതു താങ്ങി ഒരുപോക്ക്
ഉടയവനലിഞ്ഞു വിളികേട്ട് ഇവനുവഴികാട്ട്

ഓസപ്പാ ഓസപ്പാ
തും തനക്കു തും തനക്കു തും തും തും

ഇവനില്ലേ അവകാശം കനവിനു വളമിടുവാന്‍
അതിലെന്താണപരാധം ഇതുപടി പഴിപറയാന്‍
ഇവനില്ലേ അവകാശം കനവിനു വളമിടുവാന്‍
അതിലെന്താണപരാധം ഇതുപടി പഴിപറയാന്‍
അനുദിനമലയും പലപല വഴിയേ
നിനവിനു പിറകേ ആരെടുക്കുമിനിയിതിനൊരു നടപടി

സ്വപ്നമൊരു ചാക്കു് തലയിലതു താങ്ങി ഒരുപോക്ക്
ഉടയവനലിഞ്ഞു വിളികേട്ട് ഇവനുവഴികാട്ട്
സ്വപ്നമൊരു ചാക്കു് തലയിലതു താങ്ങി ഒരുപോക്ക്
ഉടയവനലിഞ്ഞു വിളികേട്ട് ഇവനുവഴികാട്ട്

ഉടയോനും മഷിയില്ലേ ഇവനൊരു വിധിയെഴുതാന്‍
കടലാസ്സും തികയില്ലേ തവഹിതമെഴുതി വിടാന്‍
ഇനിയൊരു ദിവസം തലവര തെളിയെ
കഥ വഴിതിരിയാൻ‍ അന്നുചൊല്ലുമിവനിതിനൊരു മറുപടി

സ്വപ്നമൊരു ചാക്കു് തലയിലതു താങ്ങി ഒരുപോക്ക്
ഉടയവനലിഞ്ഞു വിളികേട്ട് ഇവനുവഴികാട്ട്
ഒരുകഥ പറയാത്തൊരു കഥ പറയാം
നുണതരി കലരാത്തൊരു കഥ പറയാം
അകലെയാണകലെയാണിവനുടെ കഥയിലെ നാട്
അവിടെയാണവിടെയാണിവനുയിരരുളിയ വീട്
ഈരടിയായ് പാടാം നായകന്‍റെ ചിരപരിചിതരുടെമൊഴി
സ്വപ്നമൊരു ചാക്കു് തലയിലതു താങ്ങി ഒരുപോക്ക്
ഉടയവനലിഞ്ഞു വിളികേട്ട് ഇവനുവഴികാട്ട്

Download

No comments:

Post a Comment