Sunday, June 9, 2013

ഉദിച്ച ചന്ദിരന്റെ (Udicha Chandirante)

ചിത്രം:പഞ്ചാബി ഹൗസ് (Punjabi House)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:സുരേഷ് പീറ്റേര്‍സ്
ആലാപനം:എം.ജി.ശ്രീകുമാര്‍ ,മനോ

ഹൊയ്യാ ഓ ഓ ഹൊയ്യാ ഓ ഓ  ഹൊയ്യാ ഓ ഓ
ഹൊയ്യാ ഓ ഹോ ഓ ഓ ഹൊയ്യാ ഓ ഹോ ഓ ഓ

ഉദിച്ച ചന്ദിരന്റെ ചന്തമായി ഞാനറിഞ്ഞ പൊന്നല്ലേ കണ്ണല്ലേ
നിനക്കു വെണ്ണിലാവ് പാല്‍ക്കുടങ്ങള്‍ കൊണ്ടു വന്നു തന്നില്ലേ തന്നില്ലേ
ഉദിച്ച ചന്ദിരന്റെ ചന്തമായി ഞാനറിഞ്ഞ പൊന്നല്ലേ കണ്ണല്ലേ
ഓ നിനക്കു വെണ്ണിലാവ് പാല്‍ക്കുടങ്ങള്‍ കൊണ്ടു വന്നു തന്നില്ലേ തന്നില്ലേ
ഹോ താരകങ്ങള്‍ കണ്ണു വെച്ച പാരിജാതമല്ലേ
താഴെയെന്റെ കൂടണഞ്ഞ പഞ്ചവര്‍ണ്ണമല്ലേ
തങ്കമെന്റെ കണ്‍കവര്‍ണ്ണ പുണ്യം നീയെനിക്ക്
മുത്താരം മുത്തല്ലേ ആഹ മുല്ലപ്പൂ തേനല്ലേ ഓഹോ
മാനത്തിന്‍ വില്ലല്ലേ ആഹഹ മൗനത്തിന്‍ വാക്കല്ലേ
ഹോയ് ഉദിച്ച ചന്ദിരന്റെ ചന്തമായി ഞാനറിഞ്ഞ പൊന്നല്ലേ കണ്ണല്ലേ
അഹ നിനക്കു വെണ്ണിലാവ് പാല്‍ക്കുടങ്ങള്‍ കൊണ്ടു വന്നു തന്നില്ലേ തന്നില്ലേ

ഹൊയ്യാ ഓ ഹൊയ്യാ ഓ ഹൊയ്യാ ഓ ഓ ഹോ ഓ ഓ

കല്ലുമാല വാങ്ങണം കണ്ണെഴുത്തു വേണം
ആ കണ്ണെഴുത്തിലായിരം വര്‍ണ്ണവില്ലു വേണം
വാരിളം കിനാവില്‍ ഇന്നു മുത്തങ്ങള്‍ താ
താരിളം കിളിക്ക് കുഞ്ഞു മുത്തങ്ങള്‍ താ

അഴകിന്‍ താഴ്വാരം അലിയുമീ സംഗീതം തുണയായ് നീ പോരുമോ
കാറ്റിന്‍ സല്ലാപം കുളിരുന്ന കൂടാരം മടിയില്‍ ഞാന്‍ വീഴുമോ
ഹൃദയങ്ങള്‍ ഒന്നു ചേരും ഉദയങ്ങളായി മാറും
തിരമാല വന്നു മൂടും അലയാഴി ഉള്ളിലാടും
ഹോ താരകങ്ങള്‍ കണ്ണുവെച്ച പാരിജാതമല്ലേ
താഴെയെന്റെ കൂടണഞ്ഞ പഞ്ചവര്‍ണ്ണമല്ലേ
തങ്കമെന്റെ കണ്‍കവര്‍ണ്ണ പുണ്യം നീയെനിക്ക്
മുത്താരം മുത്തല്ലേ  ആഹഹ  മുല്ലപ്പൂ തേനല്ലേ ഹേഹഹ
മാനത്തിന്‍ വില്ലല്ലേ  ഹേഹഹ മൗനത്തിന്‍ വാക്കല്ലേ

ഉദിച്ച ചന്ദിരന്റെ ചന്തമായി ഞാനറിഞ്ഞ പൊന്നല്ലേ കണ്ണല്ലേ
അഹ നിനക്കു വെണ്ണിലാവ് പാല്‍ക്കുടങ്ങള്‍ കൊണ്ടു വന്നു തന്നില്ലേ തന്നില്ലേ

കല്ലുമാല വാങ്ങണം കണ്ണെഴുത്തു വേണം
ആ കണ്ണെഴുത്തിലായിരം വര്‍ണ്ണവില്ലു വേണം
വാരിളം കിനാവില്‍ ഇന്നു മുത്തങ്ങള്‍ താ
താരിളം കിളിക്ക് കുഞ്ഞു മുത്തങ്ങള്‍ താ

അലയും മേഘത്തിന്‍ വിരഹവുമായ് നിന്റെ അരികില്‍ നില്‍ക്കുന്നു ഞാന്‍
കാണാദീപങ്ങള്‍ കതിരിടും മോഹങ്ങള്‍ കനകം പെയ്യുന്നുവോ
വിരിയാത്ത പൂക്കളില്ല ഒഴുകുന്ന രാഗമില്ല
കരയാത്ത കണ്‍കളില്ല കനിയാത്ത ദൈവമില്ല
ഹോ താരകങ്ങള്‍ കണ്ണു വെച്ച പാരിജാതമല്ലേ
താഴെയെന്റെ കൂടണഞ്ഞ പഞ്ചവര്‍ണ്ണമല്ലേ
തങ്കമെന്റെ കണ്‍കവര്‍ണ്ണ പുണ്യം നീയെനിക്ക്
മുത്താരം മുത്തല്ലേ ആഹഹ മുല്ലപ്പൂ തേനല്ലേ ഓഹോ
മാനത്തിന്‍ വില്ലല്ലേ അരേ മൗനത്തിന്‍ വാക്കല്ലേ

ഉദിച്ച ചന്ദിരന്റെ ചന്തമായി ഞാനറിഞ്ഞ പൊന്നല്ലേ കണ്ണല്ലേ
ഹേയ്നി നക്കു വെണ്ണിലാവ് പാല്‍ക്കുടങ്ങള്‍ കൊണ്ടു വന്നു തന്നില്ലേ തന്നില്ലേ
ഹൊയ്യാ ഓ ഹൊയ്യാ ഓ ഹൊയ്യാ ഓ ഓ ഹോ ഓ ഓ



Download

No comments:

Post a Comment