Tuesday, June 18, 2013

മക്കാ മദീനത്തിൽ (Makka Madeenathil)

ചിത്രം:ആദാമിന്റെ മകൻ അബു (Adaminte Makan Abu)
രചന:റഫീക്ക് അഹമദ്
സംഗീതം:രമേഷ്  നാരായണ്‍
ആലാപനം‌:ശങ്കർ മഹാദേവൻ ,രമേഷ് നാരായണ്‍

മക്കാ മദീനേ  കി സർ സമീ കോ സ് രേ ആഫ്താബെ ദൂർ ഹെ
മക്കാ  മക്കാ
മക്കാ മദീനത്തിൽ എത്തുവാനല്ലാതെ തുച്ഛമീ ജന്മത്തിൻ അർത്ഥമെന്തോ
പുണ്യമാം ഗേഹം പൂകി ഉത്തമർ നിങ്ങൾ വീണ്ടും
സ്വച്ഛമാം ജന്മമൊന്നിനി നേടി വന്നിടാനായ്
ഒത്തിടട്ടെ വിധിയായിടട്ടെ
ഒത്തിടട്ടെ വിധിയായിടട്ടെ
മക്കാ മദീനത്തിൽ എത്തുവാനല്ലാതെ തുച്ഛമീ ജന്മത്തിൻ അർത്ഥമെന്തോ

ലബ്ബൈക്കലാഹുമ ലബ്ബൈക്കു
ലബ്ബൈക്കലാഹുമ ലബ്ബൈക്കു

കണ്ണിനു കണ്ണായുള്ള റസൂലിൻ പുണ്യപദങ്ങൾ പതിഞ്ഞൊരു മണ്ണിൽ
ഓ കണ്ണിനു കണ്ണായുള്ള റസൂലിൻ പുണ്യപദങ്ങൾ പതിഞ്ഞൊരു മണ്ണിൽ
ഇബ്രാഹീമിന്‍ വിരലടയാളം പണ്ടു പതിഞ്ഞൊരു കഅബാ ചുമരിൽ
ജന്നത്തിൻ ഉടയോനരുളിയ ഹജുറുൽ അസ് വദ് മുത്തി വണങ്ങാൻ
ഒത്തിടട്ടെ വിധിയായിടട്ടെ
ഒത്തിടട്ടെ വിധിയായിടട്ടെ

മക്കാ
കനവിലും ഉണർവിലും തിരയുന്നൊരിടമാണല്ലാഹു
അല്ലാഹു അല്ലാഹു അല്ലാഹു
മക്കാ മദീനത്തിൽ എത്തുവാനല്ലാതെ തുച്ഛമീ ജന്മത്തിൻ അർത്ഥമെന്തോ

നിത്യവുമോരോരോ ദുഖഭാരങ്ങളാം കാഫ് പർവതം തോളിലേറ്റി
ആയുഷ്കാലത്തിൻ തീമണൽക്കാടുകൾ താണ്ടുകയാണടിയൻ
വെന്തു വരണ്ടൊരു ചുണ്ടിലൊരിത്തിരി സംസം കുളിർ നീരെനിക്കേകുമോ
ഒത്തിടട്ടെ വിധിയായിടട്ടെ
ഒത്തിടട്ടെ വിധിയായിടട്ടെ
അല്ലാ മാലാവ് അല്ലാ മാലാവ്

അന്തമറിഞ്ഞീടാത്ത വിദൂരത കണ്ണിലെറിഞ്ഞു വളർന്നൊരു പാതയിൽ
നൊന്തു മുടന്തി നടന്നെത്തും ഞാൻ കണ്ടു വണങ്ങും ഖിബിലയമൊരുനാൾ
നൊന്തു മുടന്തി നടന്നെത്തും ഞാൻ കണ്ടു വണങ്ങും ഖിബിലയമൊരുനാൾ
ഒത്തിടട്ടെ വിധിയായിടട്ടെ
ഒത്തിടട്ടെ വിധിയായിടട്ടെ

മക്കാ മദീനത്തിൽ എത്തുവാനല്ലാതെ തുച്ഛമീ ജന്മത്തിൻ അർത്ഥമെന്തോ
പുണ്യമാം ഗേഹം പൂകി ഉത്തമർ നിങ്ങൾ വീണ്ടും
സ്വച്ഛമാം ജന്മമൊന്നിനി നേടി വന്നിടാനായ്

ലബ്ബൈക്കലാഹുമ ലബ്ബൈക്കു
ലബ്ബൈക്കലാഹുമ ലബ്ബൈക്കു
ലബ്ബൈക്കലാഹുമ ലബ്ബൈക്കു
ലബ്ബൈക്കലാഹുമ ലബ്ബൈക്കു
ലബ്ബൈക്കലാഹുമ ലബ്ബൈക്കു

Download

No comments:

Post a Comment