Tuesday, June 11, 2013

ഉള്ളില്‍ കൊതിവിടരും (Ullil Kothividarum)

ചിത്രം:മായാമോഹിനി (Mayamohini)
രചന:വയലാർ ശരത്
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം‌:റിമി ടോമി

ഉള്ളില്‍ കൊതിവിടരും എന്താണ് ഒളികണ്ണുള്ള പ്രിയ വരനേ
മിണ്ടാന്‍ മടി മനസ്സിനെന്താണ് ഇടനെഞ്ചിന്റെ പ്രിയതമനേ
കരളിന്‍ കുമ്പിളില്‍ കുളിരിന്‍ തുള്ളി നീ
കനവിന്‍ ചില്ലയില്‍ പടരും വള്ളി നീ
ഇണ പോലെന്നും ഇവളിനി രാഗലോല മായാമോഹിനി
ഉള്ളില്‍ കൊതിവിടരും എന്താണ്  ഒളികണ്ണുള്ള പ്രിയ വരനേ

ചെമ്മാനമഴകില്‍ പൊന്നു പെയ്യും വഴിയില്‍ പൊന്നാട കൊണ്ടെന്നെ നീ മൂടിയോ
ഹാ ചെമ്മാനമഴകില്‍ പൊന്നു പെയ്യും വഴിയില്‍ പൊന്നാട കൊണ്ടെന്നെ നീ മൂടിയോ
അകമിന്നൊരു പന്തല്‍ മേയുകയോ തകിലിന്റെ സ്വരങ്ങള്‍ മീട്ടുകയോ
മോഹം തുള്ളിച്ചാടും മാൻപേടയോ

ഉള്ളില്‍ കൊതിവിടരും എന്താണ് ഒളികണ്ണുള്ള പ്രിയ വരനേ

പഞ്ചാരമണലില്‍ പാല്‍ തളിക്കുമലകള്‍ കൊഞ്ചുന്ന ശീലിന്നു നീ ചൊല്ലിയോ
ആഹാ പഞ്ചാരമണലില്‍ പാല്‍ തളിക്കുമലകള്‍ കൊഞ്ചുന്ന ശീലിന്നു നീ ചൊല്ലിയോ
ഇരു കാതിനതെന്നും തേന്മൊഴിയോ ഒരു കാതരയെന്നില്‍ തേന്മഴയോ
കൂട്ടായ് ചെല്ലക്കണ്ണന്‍ നീയല്ലയോ

ഉള്ളില്‍ കൊതിവിടരും എന്താണ് ഒളികണ്ണുള്ള പ്രിയ വരനേ
കരളിന്‍ കുമ്പിളില്‍ കുളിരിന്‍ തുള്ളി നീ
കനവിന്‍ ചില്ലയില്‍ പടരും വള്ളി നീ
ഇണ പോലെന്നും ഇവളിനി രാഗലോല മായാമോഹിനി



Download

No comments:

Post a Comment