Tuesday, June 18, 2013

ചക്കരമാവിന്‍ കൊമ്പത്ത് (Chakkaramavin Kombath)

ചിത്രം:ബോംബെ മാര്‍ച്ച് 12 (Bombay March 12)
രചന:റഫീക്ക് അഹമ്മദ്
സംഗീതം:അഫ്‌സല്‍ യൂസഫ്‌
ആലാപനം:സോനു നിഗം,ഗണേഷ് സുന്ദരം

ചക്കരമാവിന്‍ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ
ഒരു പച്ചില കൊത്തി കാര്യം ചൊല്ലൂ കന്നിത്തത്തമ്മേ
തിരുവാതിര മഞ്ഞലയില്‍ ധനുമാസ നിലാവലയില്‍
മലനാടിനെ ഓര്‍ത്തു വിതുമ്പിയൊരീണം നീ പകരൂ

പൂവാങ്കുരുന്നില മൂടും കുന്നിന്റെ മേലേ
തിങ്കള്‍ത്തിടമ്പുയരുമ്പോള്‍ നീ പോയതെന്തേ
ആര്യന്‍ വിളയുമ്പോള്‍ ഇളവെയില് മിന്നുമ്പോള്‍
പറയാതെ എന്തേ നീ ഇതിലേ പോന്നു

ചക്കരമാവിന്‍ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ
ഒരു പച്ചില കൊത്തി കാര്യം ചൊല്ലൂ കന്നിത്തത്തമ്മേ

കാത്തരുളേണം ഭഗവാനേ കാനനവാസാ മണികണ്ഠാ
കദനക്കടലില്‍ നീന്തിടുമെന്നെ കര കേറ്റേണം ശാസ്താവേ

പൂ മൂടും കാവുകള്‍ ദൂരെ മാടുന്നതില്ലേ
ഓളത്തിലേതോ പൂക്കള്‍ വീഴുന്നതില്ലേ
ഓർമ്മയിലൊരിടവഴിയിൽ കരിയിലകള്‍ വീഴവേ
മിഴിയിമയില്‍ എന്തിനോരീ നീര്‍ക്കണം ചൂടി നീ

ചക്കരമാവിന്‍ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ
ഒരു പച്ചില കൊത്തി കാര്യം ചൊല്ലൂ കന്നിത്തത്തമ്മേ
തിരുവാതിര മഞ്ഞലയില്‍ ധനുമാസ നിലാവലയില്‍
മലനാടിനെ ഓര്‍ത്തു വിതുമ്പിയൊരീണം നീ പകരൂ
ചക്കരമാവിന്‍ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ
ഒരു പച്ചില കൊത്തി കാര്യം ചൊല്ലൂ കന്നിത്തത്തമ്മേ

Download

No comments:

Post a Comment