Sunday, June 9, 2013

കുറുമാലിക്കുന്നിനു മേലെ (Kurumalikunninu Mele)

ചിത്രം:ലേലം (Lelam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഔസേപ്പച്ചന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,സുജാത

കുറുമാലിക്കുന്നിനു മേലെ കുറിയോല തൊങ്ങലു കെട്ടി കുറുമാട്ടി പൈങ്കിളി പാടീ തെയ്യാരോ

ചെമ്മാനക്കണ്ടമൊരുക്കി മഴമേഞ്ഞു കളപ്പുര കെട്ടി ചെറുനാഴി ചാമ വിതച്ചേ തെയ് താരോ
കൊയ്യുമ്പം കൊയ്യുമ്പം കുന്നോളം പെയ്യുമ്പം പെയ്യുമ്പം കുടത്തോളം
നലമോലും നാടിന്റെ നെറിന്യായം

ഒന്നാനാം കുന്നത്തെ കാക്കപ്പൂവേ മണിവില്ലിന്‍ ഞാണൊന്നില്‍ മലരമ്പുണ്ടോ
മിന്നാട്ടം മിന്നണ പൊന്മാന്‍ കുഞ്ഞേ മീനച്ചിലാറ്റിലെ മീന്‍ കോരാമോ
മഴ വീഴും മണ്ണിന്റെ നാണം പോലെ മടി നിറയും പൂപ്പൊന്നിന്‍ നാണ്യം പോലെ
മലവാരം പൂത്തുലഞ്ഞേ തെയ്യാരേ തെയ്താരേ തെയ്യാരേ തെയ്താരേ

കുറുമാലിക്കുന്നിനു മേലെ കുറിയോല തൊങ്ങലു കെട്ടി കുറുമാട്ടി പൈങ്കിളി പാടീ തെയ്യാരോ

ചുരമേറി പാഞ്ഞോടും ചെല്ലക്കാറ്റേ കിളി പാടും പാട്ടിന്റെ നറുതേന്‍ തായോ
മുകിലാരത്തേരേറി മകരം വന്നേ പുതുമഞ്ഞിന്‍ ചൂടേറ്റി കുളിരും വന്നേ
മണര്‍കാട് പള്ളിയില്‍ തിരുന്നാളായേ പീലിക്കുരുത്തോല പെരുന്നാളായേ
മനമെല്ലാം പൂത്തുലഞ്ഞേ തെയ്യാരേ തെയ്താരേ തെയ്യാരേ തെയ്താരേ

കുറുമാലിക്കുന്നിനു മേലെ കുറിയോല തൊങ്ങലു കെട്ടി കുറുമാട്ടി പൈങ്കിളി പാടീ തെയ്യാരോ
ചെമ്മാനക്കണ്ടമൊരുക്കി മഴമേഞ്ഞു കളപ്പുര കെട്ടി ചെറുനാഴി ചാമ വിതച്ചേ തെയ് താരോ
കൊയ്യുമ്പം കൊയ്യുമ്പം കുന്നോളം പെയ്യുമ്പം പെയ്യുമ്പം കുടത്തോളം
നലമോലും നാടിന്റെ നെറിന്യായം
കുറുമാലിക്കുന്നിനു മേലെ കുറിയോല തൊങ്ങലു കെട്ടി കുറുമാട്ടി പൈങ്കിളി പാടീ തെയ്യാരോ
ചെമ്മാനക്കണ്ടമൊരുക്കി മഴമേഞ്ഞു കളപ്പുര കെട്ടി ചെറുനാഴി ചാമ വിതച്ചേ തെയ് താരോ

Download

No comments:

Post a Comment