Tuesday, June 11, 2013

വിജനസുരഭീ (Vijanasurabhi)

ചിത്രം:ബാച്ചിലർ പാർട്ടി (Bachelor Party)
രചന:റഫീക്ക് അഹമദ്
സംഗീതം:രാഹുൽ രാജ്
ആലാപനം:രമ്യ നമ്പീശൻ ,കെ.എം.ഉദയൻ

വിജനസുരഭീ വാടികളില്‍ അകലെയെവിടെ പോയ്‌ നീ
സജലമിഴികള്‍ തേടുകയായ് ഹൃദയനാഥാ വരൂ
വിരഹമിതലിയാന്‍ മാധവം മലരുകള്‍ തൂകിയ ശയ്യയില്‍
പ്രണയ നിവേദ്യമിതേല്‍ക്കുവാന്‍ പ്രിയനു പരിഭവമോ

മധുകണങ്ങള്‍ നുകരുവാനായ് ശലഭമേ നീ പോയോ
സ്മൃതിപരാഗ തരികൾ നിന്റെ ചിറകില്‍ ഉണരില്ലേ
നാഥാ നിന്‍ പ്രേമവനിതന്‍ ഓരത്തായ് വിരിഞ്ഞലിയുവാന്‍
കൈക്കുമ്പിള്‍ കൂപ്പിയെരിയും ഒരേകാന്തസൗഗന്ധികം

ഗ്രാമ്യം നന്ദനവനമരമ്യം ചൈത്രരഥവും
കാമ്യം നിനയ്ക്കുന്നാകില്‍ സാമ്യം അല്ലിതു രണ്ടും

സമയനദിയില്‍ അലസമൊഴുകും നിമിഷ നൗകയിലേറി
ഒരു കിനാവില്‍ വരിക വീണ്ടും നിശയില്‍ നീലിമയില്‍
ദേവാ നിന്‍ പാദപതനം ചാരത്തായ് അറിഞ്ഞുണരുവാന്‍
ഈ ജന്മം കൂടിയണിയാന്‍ ഹേമന്ത നിദ്രാവരം

വിജനസുരഭീ വാടികളില്‍ അകലെയെവിടെ പോയ്‌ നീ
സജലമിഴികള്‍ തേടുകയായ് ഹൃദയനാഥാ വരൂ
വിരഹമിതലിയാന്‍ മാധവം മലരുകള്‍ തൂകിയ ശയ്യയില്‍
പ്രണയ നിവേദ്യമിതേല്‍ക്കുവാന്‍ പ്രിയനു പരിഭവമോ



Download

No comments:

Post a Comment