Thursday, June 27, 2013

വെണ്ണിലവ് (Vennilavu)

ചിത്രം:വൈരം (Vairam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രൻ
ആലാപനം‌:യേശുദാസ്

വെണ്ണിലവ് കണ്ണു വെച്ച വെണ്ണക്കുടമേ വെള്ളിവെയില്‍ ഉമ്മ വെച്ച പാദസരമേ
എന്‍റെ നെഞ്ചില്‍ ഉറങ്ങണ മുല്ലക്കൊടിയേ മുത്തിന്നുള്ളില്‍ നിന്നെടുത്ത മുത്തുമണിയേ
മിന്നാമിന്നിപ്പൊട്ടും തൊട്ട് കണ്ണാതുമ്പിക്കണ്ണും നട്ട് പുന്നാരം പറയേണ്ടേ കണ്‍ നിറയേ

പിച്ച വെച്ചും മെല്ലേ ഒച്ച വെച്ചും അറിയാതെ എന്തിനോ നീ വളര്‍ന്നു
എന്നോടു കൊഞ്ചാന്‍ കൂട്ടില്ലയോ കൊതിയോടേ നോക്കി ഞാന്‍ നില്‍ക്കവേ
വെറുതേ നീ വെണ്‍ ചിറകില്‍ ഏറി അന്നു പറന്നൂ മകളേ ഞാന്‍ മനസ്സു വാടി തളര്‍ന്നു

വെണ്ണിലവ് കണ്ണു വെച്ച വെണ്ണക്കുടമേ വെള്ളിവെയില്‍ ഉമ്മ വെച്ച പാദസരമേ
എന്‍റെ നെഞ്ചില്‍ ഉറങ്ങണ മുല്ലക്കൊടിയേ മുത്തിന്നുള്ളില്‍ നിന്നെടുത്ത മുത്തുമണിയേ

കാത്തിരുന്ന ഞാന്‍ കാത്തിരുന്നു കണി കണ്ട നാള്‍ മുതല്‍ കണ്‍മണിയേ
നിന്നോടു മിണ്ടാന്‍ വാക്കില്ലയോ തനിയേ ഇരുന്നു ഞാന്‍ ഓര്‍ത്തു പോയ്
പഴയ പാട്ടിന്‍ പവിഴ മല്ലിയില്‍ വിരിഞ്ഞൂ മകളേ നീ മറന്നു പോയ ശിശിരം

വെണ്ണിലവ് കണ്ണു വെച്ച വെണ്ണക്കുടമേ വെള്ളിവെയില്‍ ഉമ്മ വെച്ച പാദസരമേ
എന്‍റെ നെഞ്ചില്‍ ഉറങ്ങണ മുല്ലക്കൊടിയേ മുത്തിന്നുള്ളില്‍ നിന്നെടുത്ത മുത്തുമണിയേ
മിന്നാമിന്നിപ്പൊട്ടും തൊട്ട് കണ്ണാതുമ്പിക്കണ്ണും നട്ട് പുന്നാരം പറയേണ്ടേ കണ്‍ നിറയേ
വെണ്ണിലവ് കണ്ണു വെച്ച വെണ്ണക്കുടമേ വെള്ളിവെയില്‍ ഉമ്മ വെച്ച പാദസരമേ

Download

No comments:

Post a Comment