Sunday, June 9, 2013

വൈകാശിത്തെന്നലോ (Vaikashithennalo)

ചിത്രം:രക്തസാക്ഷികള്‍ സിന്ദാബാദ് (Rakthasakshikal Sindhabadh)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം‌:എം.ജി.ശ്രീകുമാര്‍ ,ചിത്ര

വൈകാശിത്തെന്നലോ തിങ്കളോ നീ വൈശാഖപ്പുലരി തന്‍ പുണ്യമോ
കോടി ജന്മമായ് നോറ്റ നൊയമ്പോ വേദസാരമായ് പെയ്ത മന്ത്രമോ
ശുഭകരമൊരു ത്യാഗരാജ കീര്‍ത്തന ശ്രുതിസുഖലയമോ
വൈകാശിത്തെന്നലോ തിങ്കളോ നീ വൈശാഖപ്പുലരിതന്‍ പുണ്യമോ

രാധാസമേതാ കൃഷ്ണാ കൃഷ്ണാ
രാധാസമേതാ കൃഷ്ണാ കൃഷ്ണാ
രാധാസമേതാ കൃഷ്ണാ
രാധാസമേതാ കൃഷ്ണാ

വനമാലിയായ് നിന്‍ വല്ലകിയില്‍ രാഗഭാവുകം ഞാനുണര്‍ത്തീ
ആ  ആ  ആ ഒരു നൂറു നന്മകള്‍ നേര്‍ന്നു കൊണ്ടെന്‍ ഭാഗ്യജാതകം നീയെഴുതി
കനിവോലും കാവേരി തീര്‍ത്ഥവുമായ്
കനിവോലും കാവേരി തീര്‍ത്ഥവുമായ്
തിരുവൈയാര്‍ തംബുരുവില്‍ ഭൈരവിയായ്

വൈകാശിത്തെന്നലോ തിങ്കളോ നീ വൈശാഖപ്പുലരി തന്‍ പുണ്യമോ

നന്ദകുമാരാ നവനീത ചോരാ
നന്ദകുമാരാ നവനീത ചോരാ
വൃന്ദാവന ഗോവിന്ദമുരാരേ
വൃന്ദാവന ഗോവിന്ദമുരാരേ
രാധാസമേതാ സമേതാ സമേതാ കൃഷ്ണാ

സ്വരപാരിജാതമായ് പൂത്തൊരുങ്ങാന്‍ സ്വര്‍ണ്ണരേണുവാല്‍ കോലമിടാം
ആ  ആ  ആ നവരാത്രി ദീപം ചാര്‍ത്തി വെയ്ക്കാം നാദനൂപുരം കോര്‍ത്തു തരാം
കൊതിയോടെ ഞാനെന്നും പിന്‍ തുടരാം
കൊതിയോടെ ഞാനെന്നും പിന്‍ തുടരാം
ചെന്തമിഴിന്‍ പൊന്‍ ചിമിഴില്‍ വീണുറങ്ങാം

വൈകാശിത്തെന്നലോ തിങ്കളോ നീ വൈശാഖപ്പുലരി തന്‍ പുണ്യമോ
കോടി ജന്മമായ് നോറ്റ നൊയമ്പോ വേദസാരമായ് പെയ്ത മന്ത്രമോ
ശുഭകരമൊരു ത്യാഗരാജ കീര്‍ത്തന ശ്രുതിസുഖലയമോ
വൈകാശിത്തെന്നലോ തിങ്കളോ നീ വൈശാഖപ്പുലരി തന്‍ പുണ്യമോ

Download

No comments:

Post a Comment