Thursday, June 27, 2013

പ്രിയനുമാത്രം ഞാൻ (Priyanumathram Njan)

ചിത്രം:റോബിൻഹുഡ്‌ (Robinhood)
രചന:കൈതപ്രം
സംഗീതം:എം.ജയചന്ദ്രൻ
ആലാപനം‌:വിജയ്‌ യേശുദാസ് ,ശ്വേത

പ്രിയനുമാത്രം ഞാൻ തരും മധുരമീപ്രണയം
കരളിനേഴഴകിൽ തൊടും കവിതയീപ്രണയം
അതിലൂറുമീണമൊഴുകും പ്രണയമുന്തിരികൾപൂക്കും
എന്റെ പ്രിയനുമാത്രം ഞാൻ തരും മധുരമീപ്രണയം
കരളിനേഴഴകിൽ തൊടും കവിതയീപ്രണയം

വെയിലിൻ തൂവൽ പ്രണയം കുയിലിൻ കൂവൽ പ്രണയം
മുകിലും മഴയും പ്രണയമയം  ഓ
മലരിൻ ഇതളിൽ പ്രണയം വണ്ടിൻ‌ ചുണ്ടിൽപ്രണയം
താരും തളിരും പ്രണയമയം ഹോയ്
തൂവെണ്ണിലാവിൽ  രാവിന്റെ പ്രണയം
നിന്നെക്കുറിച്ചു ഞാനെൻ നെഞ്ചിൽകുറിച്ചുവെച്ച ഗാനം മുഴുവൻ പ്രണയം

എന്റെ പ്രിയനുമാത്രം ഞാൻ തരും മധുരമീപ്രണയം
കരളിനേഴഴകിൽ തൊടും കവിതയീപ്രണയം

അരികിൽ നിന്നാൽ പ്രണയം അകലെ കണ്ടാൽ പ്രണയം
മൗനം പോലും പ്രണയമയം ഹോയ് ഹോ  ഹോ
മൊഴിയിൽ കൊഞ്ചും പ്രണയം മിഴിയിൽ തഞ്ചും പ്രണയം
ചലനം പോലും പ്രണയമയം ഹോ
പ്രേമോപഹാരം താരാഗണങ്ങൾ
ആകാശഗംഗയിലെ ആശാതരംഗങ്ങളിൽ ആരോപാടും പ്രണയം

ഹേ ഹേ ഹേ പ്രിയനുമാത്രം ഞാൻ തരും മധുരമീപ്രണയം
കരളിനേഴഴകിൽ തൊടും കവിതയീപ്രണയം
അതിലൂറുമീണമൊഴുകും പ്രണയമുന്തിരികൾപൂക്കും
മ്  മ്  മ്  മ്  ഹ ഹാ മധുരമീപ്രണയം
കരളിനേഴഴകിൽ തൊടും കവിതയീപ്രണയംDownload

No comments:

Post a Comment