Tuesday, June 18, 2013

മൂളിപ്പാട്ടും പാടി (Moolippattum Padi)

ചിത്രം:മേക്കപ്പ് മാന്‍ (Makeup Man)
രചന:കൈതപ്രം
സംഗീതം:വിദ്യാസാഗര്‍
ആലാപനം:കാർത്തിക് ,കല്യാണി

മൂളിപ്പാട്ടും പാടി മുത്തിപ്പുണരും കാറ്റേ മുമ്പത്തേക്കാളും സുന്ദരം
മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്
മുകിലില്‍ത്തട്ടിത്തൂവും മഴവിൽച്ചന്തം കാണാൻ എന്നത്തെക്കാളും സുന്ദരം
മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്
അതിരില്ലാക്കടലോരം തിര തുള്ളുമ്പോള്‍
അളവില്ലാത്തിരയാകെ നുര ചിന്നുമ്പോള്‍
എവിടുത്തെക്കാളും സുന്ദരം
മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്
മൂളിപ്പാട്ടും പാടി മുത്തിപ്പുണരും കാറ്റേ മുമ്പത്തേക്കാളും സുന്ദരം
മുകിലില്‍ത്തട്ടിത്തൂവും മഴവിൽച്ചന്തം കാണാൻ എന്നത്തെക്കാളും സുന്ദരം

ഹാ ഹാ ഹ ഹ ഹാ ഹാ ഹാ
താരാകാശം ദൂരെ കാണാന്‍ സുന്ദരം ദീപമനോഹര നഗരം എത്രയോ സുന്ദരം
താളത്തുടിയില്‍ തുടരും ഗാനം സുന്ദരം അവയോടൊത്താറാടും യവ്വനം സുന്ദരം
പുതുമോടിയണിഞ്ഞു നടക്കാം ഇളമേനിയുരുമ്മിയിരിക്കാം
ഇതു നമ്മുടെ സുന്ദരമോഹക്കൂടാരം
രാവേറെയലഞ്ഞു രസിക്കാം മൃദുമര്‍മ്മരമേറ്റു ചിരിക്കാം
ഇതു നമ്മുടെ സുന്ദരരാഗക്കൂടാരം
മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്

മൂളിപ്പാട്ടും പാടി മുത്തിപ്പുണരും കാറ്റേ മുമ്പത്തേക്കാളും സുന്ദരം
മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്

തമ്മില്‍ത്തമ്മില്‍ പകരും മധുരം സുന്ദരം കണ്ണില്‍ക്കണ്ണില്‍ കാണും കാഴ്ചകള്‍ സുന്ദരം
ആരും കാണാതഴകിന്‍ ഞൊറികൾ സുന്ദരം ആരും കേള്‍ക്കാതോതും മൊഴികളോ സുന്ദരം
അനുരാഗ നിലാവിലുരുമ്മാം പ്രണയാതുരരായി നടക്കാം
ഇതു നമ്മുടെ രാഗസരോവരതീരങ്ങള്‍
പ്രിയ സംഗമസന്ധ്യകള്‍ കാണാം മധു ചുംബന മുത്തു കൊരുക്കാം
ഇതു മോഹനരാഗ സരോവര തീരങ്ങള്‍
മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്   മ്Download

No comments:

Post a Comment