Wednesday, June 19, 2013

ഞാൻ കനവിൽ (Njan Kanavil)

ചിത്രം:ആഗതൻ (Agathan)
രചന:കൈതപ്രം
സംഗീതം:ഔസേപ്പച്ചൻ
ആലാപനം‌:രഞ്ജിത്ത് ഗോവിന്ദ്

ഞാൻ കനവിൽ കണ്ടൊരു കണ്മണിയാളിവളാണല്ലോ
എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ
ചെറു പൂങ്കുല പോലിവളാടുമ്പോൾ മോഹം മൃദുമൗനംപോലും സംഗീതം
പേരെന്താണെന്നറിവീലാ ഊരേതാണെന്നറിവീലാ
ഇവളെന്റേതാണെന്നുള്ളം പാടുന്നു
ഓ  മുകിൽ കിനാവിൽമിന്നും ഇവളീമണ്ണിലിറങ്ങിയ തൂമിന്നൽ മഴത്തേരേറിവരും മിന്നൽ
ഞാൻ കനവിൽ കണ്ടൊരു കണ്മണിയാളിവളാണല്ലോ
എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ

ചൈത്രം സ്വപ്നം ചാലിച്ചെഴുതിയതാണെന്നോ ഉഷസ്സാം പെൺകിടാവേ നിന്റെ ചിത്രം
ചൈത്രം സ്വപ്നം ചാലിച്ചെഴുതിയതാണെന്നോ ഉഷസ്സാം പെൺകിടാവേ നിന്റെ ചിത്രം
ഇതുവരെയെന്തേ കണ്ടില്ല ഞാൻ കവിളത്തെ സിന്ദൂരത്തിൻ രാഗപരാഗങ്ങൾ
നിന്നിലെ നീഹാര ബിന്ദുവിൽ ഞാൻ സൂര്യനായ്‌ വന്നൊളിച്ചിരുന്നേനെന്നും

ഞാൻ കനവിൽ കണ്ടൊരു കണ്മണിയാളിവളാണല്ലോ
എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ

ശ്രുതിയിൽ ചേരും ഇവളുടെ മൂകസല്ലാപം തെന്നലിൻ തഴുകലെന്നോർത്തു പോയ്‌ ഞാൻ
ശ്രുതിയിൽ ചേരും ഇവളുടെ മൂകസല്ലാപം തെന്നലിൻ തഴുകലെന്നോർത്തു പോയ്‌ ഞാൻ
മനസ്സിന്റെ കോണിൽ തുളുമ്പിയല്ലോ ഈതത്തമ്മ ചുണ്ടിൽ തത്തിയൊരീണ തേൻതുള്ളി
ഈവിരൽ തുമ്പിലെ താളംപോലും എന്റെ നെഞ്ചിൻ ഉൾത്തുടിയായല്ലോ

ഞാൻ കനവിൽ കണ്ടൊരു കണ്മണിയാൾ ഇവളാണല്ലോ
എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ
ചെറു പൂങ്കുല പോലിവളാടുമ്പോൾ മോഹം മൃദുമൗനം പോലും സംഗീതം
പേരെന്താണെന്നറിവീലാ ഊരേതാണെന്നറിവീലാ ഇവളെന്റേതാണെന്നുള്ളം പാടുന്നു
ഓ മുകിൽ കിനാവിൽ മിന്നും ഇവളീ മണ്ണിലിറങ്ങിയ തൂമിന്നൽ മഴത്തേരേറി വരും മിന്നൽ
ഞാൻ കനവിൽ കണ്ടൊരു കണ്മണിയാളിവളാണല്ലോ
എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ



Download

No comments:

Post a Comment