Thursday, June 27, 2013

പിച്ച വെച്ച (Picha Vecha)

ചിത്രം:പുതിയമുഖം (Puthiyamukham)
രചന:കൈതപ്രം
സംഗീതം:ദീപക് ദേവ്
ആലാപനം‌:ശങ്കർ മഹാദേവൻ ,സുനിത മേനോൻ

പിച്ച വെച്ച നാൾ മുതൽക്കു നീ എന്റെ സ്വന്തം എന്റെ സ്വന്തമായ്
ആശകൊണ്ടു കൂടുകൂട്ടി നാം ഇഷ്ടം കൂടി എന്നും എന്നും

പിച്ച വെച്ച നാൾ മുതൽക്കു നീ

വീടൊരുങ്ങി നാടൊരുങ്ങി കൽ‌പ്പാത്തിത്തേരൊരുങ്ങി പൊങ്കലുമായ് വന്നു പൗർണ്ണമി

കയ്യിൽ കുപ്പിവളയുടെ മേളം കാലിൽ പാദസരത്തിന്റെ താളം
അഴകായ് നീ തുളുമ്പുന്നു അതിലെൻ ഹൃദയം കുളിരുന്നു

പിച്ച വെച്ച നാൾ മുതൽക്കു നീ എന്റെ സ്വന്തം എന്റെ സ്വന്തമായ്
ആശകൊണ്ടു കൂടുകൂട്ടി നാം ഇഷ്ടം കൂടി എന്നും എന്നും
പിച്ച വെച്ച നാൾ മുതൽക്കു നീ

ന ന നാ നാ നാ
നാ നാനാ നാനാ നാ നാ
ധി ര നാ ധി ര നാ  നി ധ പ മ
രി മ രി പാ നി ധ സ നി ധ മ പാ

കോലമിട്ടു പൊൻപുലരി കോടമഞ്ഞിൻ താഴ്വരയിൽ മഞ്ഞലയിൽ മാഞ്ഞുപോയി നാം

ചുണ്ടിൽ ചോരുന്നു ചെന്തമിഴ് ചിന്ത് മാറിൽ ചേരുന്നു മുത്തമിഴ് ചന്തം
മൃദു മൗനം മയങ്ങുന്നു അമൃതും തേനും കലരുന്നു

പിച്ച വെച്ച നാൾ മുതൽക്കു നീ എന്റെ സ്വന്തം എന്റെ സ്വന്തമായ്
ആശകൊണ്ടു കൂടുകൂട്ടി നാം ഇഷ്ടം കൂടി എന്നും എന്നും
പിച്ച വെച്ച നാൾ മുതൽക്കു നീ എന്റെ സ്വന്തം എന്റെ സ്വന്തമായ്
ആശകൊണ്ടു കൂടുകൂട്ടി നാം ഇഷ്ടം കൂടി എന്നും എന്നും
പിച്ച വെച്ച നാൾ മുതൽക്കു നീ

Download

No comments:

Post a Comment