Wednesday, November 14, 2012

ആദിയില്‍ വചനമുണ്ടായീ (Adiyil Vachanamundayi)

ചിത്രം:ചേട്ടത്തി (Chettathi)
രചന:വയലാര്‍ 
സംഗീതം:എം.എസ് .ബാബുരാജ് 
ആലാപനം:യേശുദാസ് 

ആദിയില്‍ വചനമുണ്ടായീ
ആ വചനം രൂപമായീ
ആദിയില്‍ വചനമുണ്ടായീ
ആ വചനം രൂപമായീ
ആദിയില്‍ വചനമുണ്ടായീ

പ്രളയജലധിയില്‍ പ്രണവരൂപിയായ് 
പ്രളയജലധിയില്‍ പ്രണവരൂപിയായ്
പ്രപഞ്ച ശില്‍പ്പിയുറങ്ങിയുണര്‍ന്നു

ആദിയില്‍ വചനമുണ്ടായീ
ആ വചനം രൂപമായീ
ആദിയില്‍ വചനമുണ്ടായീ

അശ്രുസമുദ്ര തിരകളിലങ്ങനെ
ചിപ്പികളുണ്ടായീ 
മുത്തു ചിപ്പികളുണ്ടായീ
കണ്ണുനീര്‍മുത്തിനു പെണ്ണെന്ന് പേരിട്ടു
ആ...ആ...ആ..ആ...ആ...ആ..
കണ്ണുനീര്‍മുത്തിനു പെണ്ണെന്ന് പേരിട്ടു
കാലമാമജ്ഞാതശില്പി

ആദിയില്‍ വചനമുണ്ടായീ
ആ വചനം രൂപമായീ
ആദിയില്‍ വചനമുണ്ടായീ

കരയില്‍ വന്നവര്‍ വന്നവരതിനെ
കാമവല വീശി
കരയില്‍ വന്നവര്‍ വന്നവരതിനെ
കാമവല വീശി
കണ്ണാല്‍ കാമവല വീശി
കവികള്‍പാടി കാണാദ്വീപിലെ
കവികള്‍പാടി കാണാദ്വീപിലെ
കനകമല്ലോ സ്ത്രീഹൃദയം

ആദിയില്‍ വചനമുണ്ടായീ
ആ വചനം രൂപമായീ
ആദിയില്‍ വചനമുണ്ടായീ



Download

No comments:

Post a Comment