Tuesday, November 13, 2012

ഓ പ്രിയേ പ്രിയേ (O Priye Priye)

ചിത്രം:ഗീതാഞ്ജലി (Geethanjali)
രചന:അന്തിക്കാട്‌ മണി
സംഗീതം:ഇളയരാജ
ആലാപനം:എസ് .പി.ബാലാസുബ്രമണ്യം,ചിത്ര

ആ..ആ.ആ.ആ..ആ..ആ.ആ.മ് ..മ് ..മ് ..
ഓ പ്രിയേ പ്രിയേ എന്‍ പ്രിയേ പ്രിയേ
ഏട്ടില്‍ തീര്‍ത്ത മേടയില്‍ ഹാരമേന്തി നില്‍ക്കുമീ
നിന്റെ ഭൂവില്‍ എന്റെ ദുഃഖം
എന്നോടോമല്‍ രാഗാര്‍ദ്രയോ നീ

ഓ പ്രിയാ പ്രിയാ എന്‍ പ്രിയാ പ്രിയാ
ഓ പ്രിയാ പ്രിയാ എന്‍ പ്രിയാ പ്രിയാ
ഏട്ടില്‍ തീര്‍ത്ത മേടയും ജീവസൗധമാക്കുവാന്‍
നിന്റെ ഭൂവില്‍ രാഗമേകാന്‍
നിന്നോടോമല്‍ രാഗാര്‍ദ്രയായി
വേണ്ട ഇന്നുകള്‍ തേങ്ങും ഇന്നുകള്‍
പ്രേമഗായകന്‍ പോകും ആശിസ്സ്

ആ..ആ.ആ.ആ..ആ..ആ.ആ.

സപ്തവാരി നീരിലോ നീറും ഗ്രീഷ്മഭൂവിലോ
കാലമേഘമാകുമോ പ്രേമസത്യവും
രാജമങ്കയാളുടെ മുഗ്ദ്ധമാമീ സ്വപ്നവും
പ്രേമ ശിക്ഷയാകുമീ പ്രേമഭിക്ഷുവില്‍
ഗഗനാഭ ഭുവനാഭ നിന്‍ പ്രേമ ചേതന
ജനിച്ചാലും മരിച്ചാലും നിന്‍ മൂകചേതന
തിക്തമനുഭൂതികള്‍ സ്നിഗ്ദ്ധമാകും പ്രേമത്താല്‍
രാജശാസനാദികള്‍ ശുഷ്കമാകും പ്രേമത്താല്‍
സജീവമായ് തീര്‍ക്കുമോ ഈ പ്രേമം

ഓ പ്രിയേ പ്രിയേ എന്‍ പ്രിയേ പ്രിയേ
ഓ പ്രിയാ പ്രിയാ എന്‍ പ്രിയാ പ്രിയാ

മ് ...മ് ...മ് ....മ് ..മ് ...മ് ...മ് ....മ് ..

കാളിദാസനായികയും കൃഷ്ണലീല രാധയും
പ്രണയഗീതി പാടുമീ പ്രേമപല്ലവി
ഷാജഹാന്റെ ആശയാം താജ് മഹല്‍ ഗോപുരേ
ചാവുമണിയാകുമീ മൂകപല്ലവി
നിധി കണ്ട വിലയെന്ത് നിലയെന്തു പ്രേമത്തില്‍
കഥ തീര്‍ത്തൂ കവി പാടീ ബലിയല്ലോ പ്രേമമേ
വ്യര്‍ത്ഥമാമീ ചിന്തകള്‍ മാറ്റുമോ നീ ദേവനേ
വെല്‍വൂതാത പ്രേമമേ സര്‍വലോക സാരമേ
ശിലാലിഖിതമാക്കുമോ നീ ദേവാ

ഓ പ്രിയേ പ്രിയേ എന്‍ പ്രിയേ പ്രിയേ
ഓ പ്രിയാ പ്രിയാ എന്‍ പ്രിയാ പ്രിയാ
കാലമെന്ന പ്രേയസില്‍ തേടിവന്നു നീ സഖി
നിന്റെ ഭൂവില്‍ രാഗമേകാന്‍
നിന്നോടോമല്‍ രാഗാര്‍ദ്രയായി
വേണ്ട ശാസനം വേണ്ട ബന്ധനം
പ്രേമമേ ഇതാ ഈ അഭിനന്ദനം



Download

No comments:

Post a Comment