Wednesday, November 21, 2012

കണ്ണേ കണ്മണി (Kanne Kanmani)

ചിത്രം:മഴമേഘപ്രാവുകള്‍ (Mazhameghapravukal)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എസ്.എല്‍ .ശ്രീറാം
ആലാപനം:യേശുദാസ് 

കണ്ണേ കണ്മണി മുത്തേ മുന്തിരിവാവേ
നിന്നേ നെഞ്ചിലുറക്കാം പൗര്‍ണ്ണമി വാവേ
വെയില്‍നാളമേല്‍ക്കാതെ മഴനൂലു കൊള്ളാതെ
തിരിനാളമായ് തഴുകാവു ഞാന്‍
കണ്ണേ കണ്മണി മുത്തേ മുന്തിരിവാവേ
നിന്നേ നെഞ്ചിലുറക്കാം പൗര്‍ണ്ണമി വാവേ

ആദ്യമായ് നിന്റെ നാവില്‍ പൂവയമ്പായി ഞാനും
നീളിതള്‍ കണ്ണിലെ മഷിയായ് ഞാന്‍
ആദ്യമായ് നിന്റെ നാവില്‍ പൂവയമ്പായി ഞാനും
നീളിതള്‍ കണ്ണിലെ മഷിയായ് ഞാന്‍
മലര്‍നെറ്റിമേല്‍ ചാര്‍ത്തി നറു പൂനിലാത്തിലകം
കുറുകും കുയില്‍ കുനുപൈതലേ

കണ്ണേ കണ്മണി മുത്തേ മുന്തിരിവാവേ
നിന്നേ നെഞ്ചിലുറക്കാം പൗര്‍ണ്ണമി വാവേ

ആദ്യമായ് നീ വിതുമ്പും ശ്യാമസായാഹ്നയാമം
പാതിരാപ്പാതയില്‍ സ്വയമേകയായ്
ആദ്യമായ് നീ വിതുമ്പും ശ്യാമസായാഹ്നയാമം
പാതിരാപ്പാതയില്‍ സ്വയമേകയായ്
ചെറു ചില്ലമേല്‍പൂത്തു കുളുര്‍ മഞ്ഞിതള്‍ ശിശിരം
ഹിമയാമിനി അലിയാവു നീ

കണ്ണേ കണ്മണി മുത്തേ മുന്തിരിവാവേ
നിന്നേ നെഞ്ചിലുറക്കാം പൗര്‍ണ്ണമി വാവേ
വെയില്‍നാളമേല്‍ക്കാതെ മഴനൂലു കൊള്ളാതെ
തിരിനാളമായ് തഴുകാവു ഞാന്‍
കണ്ണേ കണ്മണി മുത്തേ മുന്തിരിവാവേ
നിന്നേ നെഞ്ചിലുറക്കാം പൗര്‍ണ്ണമി വാവേ



Download

No comments:

Post a Comment