Tuesday, November 13, 2012

വെള്ളാരപ്പൂമലമേലെ (Vellarappomalamele)

ചിത്രം:വരവേല്പ് (Varavelp)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ് 

ഓഹോ ഹോ ഹോ ഹോ ഹോ ഹോ ഓ

വെള്ളാരപ്പൂമലമേലെ പൊന്‍‌കിണ്ണം നീട്ടിനീട്ടി

ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി
ഓണത്താറാടിവരുന്നേ... ഓണത്താറാടിവരുന്നേ മ് ..മ് ..മ് 

പൂനുള്ളി കുമ്പാളക്കുമ്പിള്‍ നിറഞ്ഞു
ആലകളില്‍ പാലമൃതാലകിടു ചുരന്നു
പൂനുള്ളി കുമ്പാളക്കുമ്പിള്‍ നിറഞ്ഞു
ആലകളില്‍ പാലമൃതാലകിടു ചുരന്നു
മാമ്പൂമണവും കുളിരും മാടിവിളിക്കെ
കുറുമൊഴിയുടെ കവിളിതളില്‍ കുങ്കുമമേറ്റു
കുങ്കുമമേറ്റു

വെള്ളാരപ്പൂമലമേലെ പൊന്‍‌കിണ്ണം നീട്ടിനീട്ടി
ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി
ഓണത്താറാടിവരുന്നേ... ഓണത്താറാടിവരുന്നേ മ് ..മ് ..മ്

നന്തുണിപ്പാട്ടാളി പാണന്‍ വരുമ്പോള്‍
പാഴിരുളും പാടലമാം കതിരു കവിഞ്ഞേ
നന്തുണിപ്പാട്ടാളി പാണന്‍ വരുമ്പോള്‍
പാഴിരുളും പാടലമാം കതിരു കവിഞ്ഞേ
കാലിക്കുടമണികളിലെ കേളി പതിഞ്ഞ്
അറിയാതൊരു പനിനീരിലെ മഞ്ഞു പൊഴിഞ്ഞേ
മഞ്ഞു പൊഴിഞ്ഞേ

വെള്ളാരപ്പൂമലമേലെ പൊന്‍‌കിണ്ണം നീട്ടിനീട്ടി
ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി
ഓണത്താറാടിവരുന്നേ... ഓണത്താറാടിവരുന്നേ മ് ..മ് ..മ് 
വെള്ളാരപ്പൂമലമേലെ പൊന്‍‌കിണ്ണം നീട്ടിനീട്ടി
ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി
ഓണത്താറാടിവരുന്നേ... ഓണത്താറാടിവരുന്നേ മ് ..മ് ..മ് 

Download

No comments:

Post a Comment