Sunday, November 11, 2012

കുക്കുക്കുക്കു കുയിലേ(Kukku Kukku Kuyile)

ചിത്രം:നക്ഷത്രങ്ങള്‍ പറയാതിരുന്നത്  (Nakshathrangal Parayathirunnathu)
രചന:കൈതപ്രം 
സംഗീതം:മോഹന്‍ സിത്താര 
ആലാപനം:എം.ജി.ശ്രീകുമാര്‍ 

കുക്കുക്കുക്കു കുയിലേ... 
കുക്കുക്കുക്കു കുയിലേ എന്റെ കൈനോക്കുമോ
ആരും കാണാതെന്നോടൊരു കാര്യമോതുമോ
കുക്കുക്കുക്കു കുയിലേ എന്റെ കൈനോക്കുമോ
ആരും കാണാതെന്നോടൊരു കാര്യമോതുമോ
അവള്‍ ആരെന്നുചൊല്ലുമോ നീചൊല്ലുമോ
അനുരാഗരാജയോഗമൊന്നു നീയോതുമോ നീ പാടുമോ
കുക്കുക്കുക്കു കുയിലേ എന്റെ കൈനോക്കുമോ
ആരും കാണാതെന്നോടൊരു കാര്യമോതുമോ

തരരാ രാരരര തരരാ രാരരര ഹേയ്

കണ്ണുകള്‍ കഥപറഞ്ഞാല്‍ എന്തുതോന്നുമോ
പാതിമറഞ്ഞെന്നെക്കണ്ടാല്‍ എന്തുതോന്നുമോ
മുന്നില്‍നിന്നുപുഞ്ചിരിച്ചാല്‍ എന്തുതോന്നുമോ
മെല്ലെയൊന്ന് ചേര്‍ന്നുനിന്നാല്‍ എന്തുതോന്നുമോ
അവളൊന്നുമിണ്ടുമെങ്കില്‍ അലതല്ലുമെന്റെ സ്നേഹം
അവളൊന്നു തേടുമെങ്കില്‍ കൊതിതുള്ളുമെന്റെ മോഹം
സുഖമഴയില്‍ ഞാന്‍ രോമാഞ്ചാ‍മാകും

കുക്കുക്കുക്കു കുയിലേ എന്റെ കൈനോക്കുമോ
ആരും കാണാതെന്നോടൊരു കാര്യമോതുമോ

ഓ  ഓ ഓ ഓ  ഹെയ്ഹേയ്  ഓ  ഓ ഓ ഓ

ജാതിമല്ലിപ്പൂവേ നീയൊരു ചെണ്ടുനല്‍കുമോ
മഴവില്‍തോഴീ നീയൊരു കോടിനല്‍കുമോ
നാലുമണിക്കാറ്റേ ചെമ്പടമേളം നല്‍കുമോ
പൊന്‍മാന തുമ്പി നീയൊരു താലി നല്‍കുമോ
ഒരു മന്ത്രകോടിവേണം കണിമുല്ലപ്പന്തല്‍ വേണം
സ്വരരാഗധാരവേണം മലര്‍മോഹശയ്യവേണം
ഇനിയെന്റെ രാവുകളില്‍ ചന്ദ്രികവേണം

കുക്കുക്കുക്കു കുയിലേ എന്റെ കൈനോക്കുമോ
ആരും കാണാതെന്നോടൊരു കാര്യമോതുമോ
അവള്‍ ആരെന്നുചൊല്ലുമോ നീചൊല്ലുമോ
അനുരാഗരാജയോഗമൊന്നു നീയോതുമോ നീ പാടുമോ
കുക്കുക്കുക്കു കുയിലേ എന്റെ കൈനോക്കുമോ
ആരും കാണാതെന്നോടൊരു കാര്യമോതുമോ



Download

No comments:

Post a Comment