Monday, November 12, 2012

വരചന്ദ്രലേഖയല്ലേ (Varachandralekha)

ചിത്രം:കിലുകില്‍ പമ്പരം (Kilukil Pambaram)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എസ് .പി.വെങ്കിടേഷ് 
ആലാപനം:യേശുദാസ്‌ 

ആ...ആ....ആ....ആ.....ആ.....ആ.....ആ
വരചന്ദ്രലേഖയല്ലേ സ്വരതാരഹാരമല്ലേ
അ...അ...അ....അ...അ...അ...അ....അ
അറിയാതെയെന്റെ മാറില്‍ അലിയും പരാഗമല്ലേ
മുരളീമുകുന്ദനേ തേടി
അ...അ...അ...അ....അ...അ...അ
അലയുന്ന രാധ നീയല്ലേ
മപധപ മഗരിഗ മഗരിഗ സനിസരി
സാ നീ ധാ പാ ധനിസരി സാ

വരചന്ദ്രലേഖയല്ലേ സ്വരതാരഹാരമല്ലേ

പൊന്‍വീണയാം തളിരുടലില്‍ വിരല്‍ തൊടവേ
സുമധുര സംഗീതം പകരുകയോ
പൊന്‍വീണയാം തളിരുടലില്‍ വിരല്‍ തൊടവേ
സുമധുര സംഗീതം പകരുകയോ
നീലവാര്‍മിഴിയില്‍ ആര്‍ദ്രഭാവലയ സാരസങ്ങള്‍ വിടരും പിടയുമൊരു
നീലവാര്‍മിഴിയില്‍ ആര്‍ദ്രഭാവലയ സാരസങ്ങള്‍ വിടരും
മഴമുകില്‍ച്ചാന്തുവഴിയും മുടിയിഴത്തുമ്പു തഴുകാം
കുളുര്‍മണിക്കാറ്റിലുലയും ചെറുചിരിത്തൂവല്‍ പൊതിയാം
മനസ്സിലെ മുകില്‍നിര തുരുതുരേ വിതറിയ പകല്‍മഴ നനുനനയാം

വരചന്ദ്രലേഖയല്ലേ സ്വരതാരഹാരമല്ലേ

ശ്രീരാഗമായ് സ്വരസദിരില്‍ ഇതളണിയും
ശ്രുതിലയശൃംഗാരം വിരിയുകയോ
ശ്രീരാഗമായ് സ്വരസദിരില്‍ ഇതളണിയും
ശ്രുതിലയശൃംഗാരം വിരിയുകയോ
സാന്ധ്യനൂപുരവും ആര്‍ദ്രസാഗരവും ഒന്നു ചേര്‍ന്ന നിമിഷം മനസ്സിലൊരു
സാന്ധ്യനൂപുരവും ആര്‍ദ്രസാഗരവും ഒന്നു ചേര്‍ന്ന നിമിഷം
കുനുകുളിര്‍മഞ്ഞു പൊഴിയും നിറനിഴല്‍ക്കാവിലലയാം
ഒരു പകല്‍പ്പക്ഷി കുറുകും നറുമലര്‍ക്കൊമ്പിലുലയാം
അരിയൊരു വനമുള മുരളിയിലൊഴുകുമൊരരുവിയിലല ഞൊറിയാം

വരചന്ദ്രലേഖയല്ലേ സ്വരതാരഹാരമല്ലേ
അറിയാതെയെന്റെ മാറില്‍ അലിയും പരാഗമല്ലേ
മുരളീമുകുന്ദനേ തേടി
അലയുന്ന രാധ നീയല്ലേ
മപധപ മഗരിഗ മഗരിഗ സനിസരി
സാ നീ ധാ പാ ധനിസരി സാ



Download

No comments:

Post a Comment