Sunday, November 25, 2012

നാട്ടുവഴിയിലെ (Nattuvazhiyile)

ചിത്രം:രതിനിര്‍വ്വേദം (Rathinirvedam)
രചന:മുരുകന്‍ കാട്ടാക്കട
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:നിഖില്‍ രാജ് 

നാട്ടുവഴിയിലെ കാറ്റു മൂളണ പാട്ടു കേട്ടില്ലേ
നല്ല കദളിക്കൂമ്പിനുള്ളിലെ തേന്‍ കുടിച്ചില്ലേ
കൊതിയൂറി നിന്നില്ലേ
കണ്ണാരം പൊത്തിയൊളിച്ചും പുന്നാരം കണ്ടു പിടിച്ചും
ആഞ്ഞിലിമൂട്ടിലൊളിച്ചു കളിച്ചില്ലേ
ഈ നാട്ടുവഴിയിലെ കാറ്റു മൂളണ പാട്ടു കേട്ടില്ലേ
നല്ല കദളിക്കൂമ്പിനുള്ളിലെ തേന്‍ കുടിച്ചില്ലേ
കൊതിയൂറി നിന്നില്ലേ

ഹേ ....ഹേ ....ഹേ ....ഹേ ....ഹേ ....ഹേ
ചെമ്മുകിലാടയണിഞ്ഞൊരു മാനം പുഞ്ചിരി തന്നില്ലേ
ചന്ദ്ര നിലാവിലലിഞ്ഞൊരു രാവിന്‍ ചന്തമുറഞ്ഞില്ലേ
കണ്ണാന്തളിക്കാവില്‍ കളിയാട്ടം കണ്ടില്ലേ
മഞ്ചാടി പല്ലാങ്കുഴി കൊണ്ടു നടന്നില്ലേ
കതിരോലകളാടി മദിച്ചു രസിക്കണ പാടം പൂത്തില്ലേ

നാട്ടുവഴിയിലെ കാറ്റു മൂളണ മ് ....മ്......മ്
നല്ല കദളിക്കൂമ്പിനുള്ളിലെ തേന്‍ കുടിച്ചില്ലേ
കൊതിയൂറി നിന്നില്ലേ

ആ ....ആ ....ആ ....ആ ....ആ ....ആ ....ആ
മഞ്ഞല മാഞ്ഞു വരും മഴയോ മുടി മാടിയൊതുക്കീല്ലേ
പാദസരങ്ങളണിഞ്ഞൊരു പൂമ്പുഴ മാടി വിളിച്ചില്ലേ
ചുണ്ടില്‍ ചിരി ചോരും അരിമുല്ലപ്പെണ്‍കൊടിയേ
പാവാടപ്രായം പതിനേഴു കഴിഞ്ഞില്ലേ
പുകിലാടിയ വേനലുഴിഞ്ഞു മറഞ്ഞതുമാരുമറിഞ്ഞില്ലേ 

ഈ നാട്ടുവഴിയിലെ കാറ്റു മൂളണ പാട്ടു കേട്ടില്ലേ
നല്ല കദളിക്കൂമ്പിനുള്ളിലെ തേന്‍ കുടിച്ചില്ലേ
കൊതിയൂറി നിന്നില്ലേ
കണ്ണാരം പൊത്തിയൊളിച്ചും പുന്നാരം കണ്ടു പിടിച്ചും
ആഞ്ഞിലിമൂട്ടിലൊളിച്ചു കളിച്ചില്ലേ

Download

1 comment:

  1. വരികൾ മനോഹരമായി എഴുതിയിരിക്കുന്നു... വളരെ നന്നായിട്ടുണ്ട്... ഒരുപാട് നാളായി ഇങ്ങനെ ഒരു സൈറ്റ് അന്വേഷിക്കുന്നു... സൂപ്പർ !!!

    ReplyDelete