Wednesday, November 14, 2012

നിലാവേ നിലാവേ (Nilave Nilave)

ചിത്രം:ചട്ടക്കാരി (Chattakkari)
രചന:രാജീവ്‌ ആലുങ്കല്‍
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:സുദീപ് കുമാര്‍ ,ശ്രേയാ ഘോഷാല്‍

നിലാവേ നിലാവേ നീ മയങ്ങല്ലേ
കിനാവിന്‍ കിനാവാല്‍ നീ തലോടില്ലേ
പ്രണയരാമഴയില്‍ ഈ പവിഴ മല്ലിക തന്‍
നിറമിഴികള്‍ തഴുകൂ
വെണ്ണിലാവേ...നിലാവേ നീ മയങ്ങല്ലേ
കിനാവിന്‍ കിനാവാല്‍ നീ തലോടില്ലേ

മാമരങ്ങള്‍ പീലിനീര്‍ത്തി കാറ്റിലാടുമ്പോള്‍
മാരിമേഘം യാത്രചൊല്ലാതെങ്ങുപോകുന്നു
താരകങ്ങള്‍ താണിറങ്ങി താലമേന്തുമ്പോള്‍
പാതിരാവിന്‍ തൂവലറിയാതൂര്‍ന്നുവീഴുന്നു
മെഴുകുനാളമെരിഞ്ഞപോല്‍ ഹൃദയരാഗമൊഴിഞ്ഞുപോയ്
തളിരിതളെഴും വിരലിനാല്‍  തനു തഴുകിയണയൂ

വെണ്ണിലാവേ ...നിലാവേ നീ മയങ്ങല്ലേ
കിനാവിന്‍ കിനാവാല്‍ നീ തലോടില്ലേ

പാലുപോലെ പതഞ്ഞുപൊങ്ങിയ പ്രാണപല്ലവിയില്‍
പാതിപെയ്യും നേരമെന്തേ തോര്‍ന്നുപോകുന്നു
താനെയാണെന്നോര്‍ത്തു തെല്ലും അല്ലലേറുമ്പോള്‍
അല്ലിയാമ്പല്‍ കുഞ്ഞുപൂവിന്‍ നെഞ്ചു നോവുന്നു
വിരഹവേനല്‍ത്തിരകളാല്‍ പടരുമീറന്‍ സ്മൃതികളില്‍
പുതുനിനവുമായ് പുണരുവാന്‍ ഇനി അരികിലണയൂ

നിലാവേ നിലാവേ നീ മയങ്ങല്ലേ
കിനാവിന്‍ കിനാവാല്‍ നീ തലോടില്ലേ
പ്രണയരാമഴയില്‍ ഈ പവിഴ മല്ലിക തന്‍
നിറമിഴികള്‍ തഴുകൂ
ആ....ആ....അ..ആ....ഉം..ഉം
ആ....ആ....ആ...ആ....ആ..ആ....



Download

No comments:

Post a Comment