Tuesday, November 27, 2012

തെന്നലിലെ തേന്‍മഴയില്‍ (Thennalile Thenmazhayil)

ചിത്രം:കണ്ണിനും കണ്ണാടിക്കും (Kanninum Kannadikkum)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍ ,സുജാത

തെന്നലിലെ തേന്‍മഴയില്‍ നനുനനെ നനയാല്ലോ
മിന്നലിലെ വാര്‍മുകിലായ് കുനുകുനുകുനെ കുളിരാല്ലോ
തെന്നലിലെ തേന്‍മഴയില്‍ നനുനനെ നനയാല്ലോ
മിന്നലിലെ വാര്‍മുകിലായ് കുനുകുനുകുനെ കുളിരാല്ലോ
നിലാവിന്റെ തെല്ലേ നിനക്കുള്ളതല്ലേ
കിനാവിന്റെ കാറ്റില്‍ തുറക്കുന്ന വാതില്‍
വരൂ വാനമ്പാടി പൂമൈനേ
കുറുകാം കുയില്‍ കുരുന്നുമായ്
തെന്നലിലെ തേന്‍മഴയില്‍ നനുനനെ നനയാല്ലോ
മിന്നലിലെ വാര്‍മുകിലായ് കുനുകുനുകുനെ കുളിരാല്ലോ

വളക്കൈയ്യില്‍ രണ്ടും കിളിക്കൊഞ്ചലില്ലേ
തളിര്‍ക്കാല്‍ത്തിടമ്പില്‍ തളത്താളമില്ലേ
തുളുമ്പാത്ത തൂവല്‍ തഴപ്പായയില്ലേ
മയങ്ങാത്ത മാമ്പൂ തണുപ്പൊന്നുമില്ലേ
ശരറാന്തല്‍ പോലെ മിഴി രണ്ടും ഇല്ലേ
ശശികാന്തം പോലെ ചിരിനാളം പെണ്ണേ
വരൂ വാനമ്പാടി പൂമൈനേ
കുറുകാം കുയില്‍ കുരുന്നുമായ്

തെന്നലിലെ തേന്‍മഴയില്‍ നനുനനെ നനയാല്ലോ
ഹേയ്  മിന്നലിലെ വാര്‍മുകിലായ് കുനുകുനുകുനെ കുളിരാല്ലോ

വലം നെഞ്ചിലേതോ വയല്‍പ്പൂക്കള്‍ പൂക്കും
മയില്‍പ്പീലി മഞ്ഞില്‍ വെയില്‍ത്തുമ്പി തുള്ളും
നിനക്കെന്റെ പാട്ടിന്‍ നിലാവൊച്ച കേള്‍ക്കാം
നിലയ്ക്കാത്തൊരേതോ നിറച്ചാര്‍ത്തു കാണാം
മണിമേഘപ്രാവിന്‍ ചിറകേറിപോകാം
നിറവാനില്‍ പാറാം നറുതിങ്കള്‍ തേടാം
വരൂ വാനമ്പാടി പൂമൈനേ
കുറുകാം കുയില്‍ കുരുന്നുമായ്

തെന്നലിലെ തേന്‍മഴയില്‍ നനുനനെ നനയാല്ലോ
മിന്നലിലെ വാര്‍മുകിലായ് കുനുകുനുകുനെ കുളിരാല്ലോ
നിലാവിന്റെ തെല്ലേ നിനക്കുള്ളതല്ലേ
കിനാവിന്റെ കാറ്റില്‍ തുറക്കുന്ന വാതില്‍
വരൂ വാനമ്പാടി പൂമൈനേ
കുറുകാം കുയില്‍ കുരുന്നുമായ്
തെന്നലിലെ തേന്‍മഴയില്‍ നനുനനെ നനയാല്ലോ
ഓ ഓ മിന്നലിലെ വാര്‍മുകിലായ് കുനുകുനുകുനെ കുളിരാല്ലോ


Download

No comments:

Post a Comment