Monday, November 12, 2012

യദുകുല (Yadukula)

ചിത്രം:റസ്റ്റ്‌ ഹൗസ്  (Rest House)
രചന:ശ്രീകുമാരന്‍ തമ്പി 
സംഗീതം:എം.കെ.അര്‍ജുനന്‍
ആലാപനം:പി.ജയചന്ദ്രന്‍ ,എസ് .ജാനകി 

യമുനേ യമുനേ പ്രേമയമുനേ
യദുകുല രതിദേവനെവിടെ എവിടെ
യദുകുലരതിദേവനെവിടെ
നീലപ്പീലി തിരുമുടിയെവിടെ
നീലപ്പീലി തിരുമുടിയെവിടെ
നിറകാല്‍ത്തളമേളമെവിടെ
യദുകുലരതിദേവനെവിടെ

പൂവമ്പനുറങ്ങാത്ത രാത്രിയില്‍ നിനക്കായ്
പൂവണി തളിര്‍മെത്ത വിരിച്ചു
പൂവമ്പനുറങ്ങാത്ത രാത്രിയില്‍ നിനക്കായ്
പൂവണി തളിര്‍മെത്ത വിരിച്ചു ഞാന്‍ വിരിച്ചു
താരണിമധുമഞ്ചം നീ വിരിച്ചീടുകില്‍
പോരാതിരിക്കുമോ കണ്ണന്‍
താരണിമധുമഞ്ചം നീ വിരിച്ചീടുകില്‍
പോരാതിരിക്കുമോ കണ്ണന്‍
പോരാതിരിക്കുമോ കണ്ണന്‍

യദുകുല രതിദേവനെവിടെ രാധേ
യദുകുല രതിദേവനെവിടെ

പുല്ലാങ്കുഴല്‍വിളി കേള്‍ക്കാന്‍ കൊതിച്ചപ്പോള്‍
ചെല്ലമണിത്തെന്നല്‍ ചിരിച്ചു കളിയാക്കി ചിരിച്ചു
നീ തൂകുമനുരാഗ നവരംഗഗംഗയില്‍
നീന്താതിരിക്കുമോ കണ്ണന്‍
നീന്താതിരിക്കുമോ കണ്ണന്‍

യദുകുല രതിദേവനിവിടെ രാധേ
യദുകുല രതിദേവനിവിടെ



Download

No comments:

Post a Comment