Tuesday, November 13, 2012

ആരോഹണത്തില്‍ (Arohanathil)

ചിത്രം:ചിതശലഭം (Chithrashalabham)
രചന:യൂസഫലി കേച്ചേരി 
സംഗീതം:പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥ്‌
ആലാപനം:യേശുദാസ് 

നിസരിമ ഗരി നിസരിമ പമ ഗരിമ
പനിപനി മപനിസ മപനിസ രിമഗരി
നിസരിനിധ മപഗമാഗ രിമഗരി
നിസരിനിധ മപനിധ മപനിധപ

ആരോഹണത്തില്‍ ചിരിച്ചും
അവരോഹണത്തില്‍ കരഞ്ഞും
അജ്ഞാത ഗായകന്‍ ആരോ പാടും
കദനമനോഹര ഗാനം വാഴ്വൊരു
കദനമനോഹര ഗാനം
ആരോഹണത്തില്‍ ചിരിച്ചും
അവരോഹണത്തില്‍ കരഞ്ഞും
അജ്ഞാത ഗായകന്‍ ആരോ പാടും
കദനമനോഹര ഗാനം വാഴ്വൊരു
കദനമനോഹര ഗാനം

ഇടവപ്പാതിയില്‍ ഇടനെഞ്ചു പൊട്ടുമ്പോഴും
വാനം ചിരിയുതിര്‍ക്കും മിന്നലായ്
വാനം ചിരിയുതിര്‍ക്കും
ഇടവപ്പാതിയില്‍ ഇടനെഞ്ചു പൊട്ടുമ്പോഴും
വാനം ചിരിയുതിര്‍ക്കും മിന്നലായ്
വാനം ചിരിയുതിര്‍ക്കും
ഒരു മോഹം പോലും പൂക്കാതിരിക്കുമ്പോള്‍
അരുമ വസന്തം അരികിലെത്തും

ആരോഹണത്തില്‍ ചിരിച്ചും
അവരോഹണത്തില്‍ കരഞ്ഞും
അജ്ഞാത ഗായകന്‍ ആരോ പാടും
കദനമനോഹര ഗാനം വാഴ്വൊരു
കദനമനോഹര ഗാനം

ഇടതടവില്ലാതെ മിഴിനീര്‍ തൂകുമ്പോഴും
മേഘം മഴവില്ലു ചാര്‍ത്തും
തുടിക്കുന്ന മാറില്‍ മഴവില്ലു ചാര്‍ത്തും
ഇടതടവില്ലാതെ മിഴിനീര്‍ തൂകുമ്പോഴും
മേഘം മഴവില്ലു ചാര്‍ത്തും
തുടിക്കുന്ന മാറില്‍ മഴവില്ലു ചാര്‍ത്തും
നാദസരോവരം മൗനം ഭജിക്കുമ്പോള്‍
മനസ്സിന്‍ സംഗീതം മധു ഒഴുക്കും

ആരോഹണത്തില്‍ ചിരിച്ചും
അവരോഹണത്തില്‍ കരഞ്ഞും
അജ്ഞാത ഗായകന്‍ ആരോ പാടും
കദനമനോഹര ഗാനം വാഴ്വൊരു
കദനമനോഹര ഗാനം 



Download

No comments:

Post a Comment