Wednesday, November 14, 2012

വാക്കിനുള്ളിലെ വിങ്ങും (Vakkinullile Vingum)

ചിത്രം:ഒഴിമുറി (Ozhimuri)
രചന:വയലാര്‍ ശരത്ചന്ദ്ര  വര്‍മ്മ
സംഗീതം:ബിജിബാല്‍
ആലാപനം:യാസിന്‍ നിസാര്‍ മുബാറക് ,സൗമ്യ 

വാക്കിനുള്ളിലെ വിങ്ങും മൗനമേ
പാഴ്ക്കിനാവ് നീ ദൂരെ മായുമോ
നേര്‍ത്ത ശ്വാസമായ് വീശും സ്നേഹമേ
കോര്‍ത്ത നാദമായ് ചുണ്ടില്‍ തങ്ങുമോ
തൂമഞ്ഞിന്‍ സ്വര്‍ണ്ണ കൈയാലെ
ചാലിച്ചു ചായം നീ
ഉള്‍ത്താളില്‍ വര്‍ണ്ണച്ചേലോടെ
കോറുന്നു ചിത്രം നീ

പകലിന്‍ കനകം പവനായ് ചിതറും
കനവിന്‍ കടവില്‍
കുളിരിന്‍ കണമായ് ഒഴുകി പതിയെ
തഴുകി പവനന്‍
ചിതറിയ മുടിയില്‍ മൃദുമയവിരലുകളാലെ
ചൂടുന്നു സുഗന്ധങ്ങളേറും
വാസന്തം തുടിക്കുന്ന പൂവേ നിന്നെ

വാക്കിനുള്ളിലെ വിങ്ങും മൗനമേ
പാഴ്ക്കിനാവില്‍ നീ ദൂരെ മായുമോ

ഹാ മുകിലിന്‍ കുടയോ വിടരും നിമിഷം
ഉയിരിന്‍ അരികില്‍
മഴവില്‍ നിറമോ നിറയെ മെഴുകും
മനസ്സിന്‍ പടവില്‍
അഴകല ഞൊറിയും പുഴയുടെ ഇരുകര തന്നില്‍
എന്തെന്തോ കൊതിച്ചെന്നുമെന്നും നിന്നീടും
കിനാവിന്റെ ഈണം നീയേ

വാക്കിനുള്ളിലെ വിങ്ങും മൗനമേ
പാഴ്ക്കിനാവ് നീ ദൂരെ മായുമോ
നേര്‍ത്ത ശ്വാസമായ് വീശും സ്നേഹമേ
കോര്‍ത്ത നാദമായ് ചുണ്ടില്‍ തങ്ങുമോ
തൂമഞ്ഞിന്‍ സ്വര്‍ണ്ണ കൈയാലെ
ചാലിച്ചു ചായം നീ
ഉള്‍ത്താളില്‍ വര്‍ണ്ണച്ചേലോടെ
കോറുന്നു ചിത്രം നീ



Download

No comments:

Post a Comment