Sunday, November 11, 2012

ഓണവെയില്‍ (Onaveyil)

ചിത്രം:ബോംബെ മാര്‍ച്ച് 12(Bombay March 12)
രചന:റഫീക്ക്  അഹമ്മദ് 
സംഗീതം:അഫ്‌സല്‍ യൂസഫ്‌ 
ആലാപനം:എം.ജി.ശ്രീകുമാര്‍ ,സുധീഷ്‌  ,സോണി 

പടിഞ്ഞാറ്റേ കുഞ്ഞാഞ്ഞ കൊളമ്പേന്ന് വന്നോടീ
പാടത്തും കടവത്തും കാഞ്ചീനെ കണ്ടില്ല
മണ്ണാറശാലയിലിന്നായില്യം നാളല്ലോ
കാഞ്ചീടേ നാളും ആയില്യമാണല്ലോ
പെണ്ണവിടേ പോയിട്ടില്ലല്ലോ പിന്നെവിടെപ്പോയി
പെണ്ണവിടേ പോയിട്ടില്ലല്ലോ പിന്നെവിടെപ്പോയി

ഓണവെയില്‍ ഓളങ്ങളില്‍ താലി കെട്ടും നേരം
മറിമാന്‍ കിടാവേ നീയകലെ മാറി നില്‍ക്കാനെന്തേ
ഓണവെയില്‍  ഓളങ്ങളില്‍ താലി കെട്ടും നേരം
മറിമാന്‍ കിടാവേ നീയകലെ മാറി നില്‍ക്കാനെന്തേ
നേരം പോയെന്റെ തേവരെ കോലം പോയെന്റെ തോഴരേ
കളിവാക്കും ഒളിനോക്കും മാറ്റി പൊന്നേ വന്നാട്ടേ
ഓണവെയില്‍ ഓളങ്ങളില്‍ താലി കെട്ടും നേരം
മറിമാന്‍ കിടാവേ നീയകലെ മാറി നില്‍ക്കാനെന്തേ

കനവുകള്‍ കോരി നീ നിനവുകള്‍ തേവി നീ
പുലരാറായതും കാണാതെന്തേ പോയും
നനവുകളൂറിടും മധുരമൊരോര്‍മ്മയില്‍
മറവിയിലോട്ടു പോയ് താനെ നിന്നു ഞാന്‍
വിജനമീ വീഥിയില്‍ പലകുറി നിന്നു ഞാന്‍
പ്രിയതര സൗരഭം നെഞ്ചില്‍ തെന്നല്‍ വാരിത്തൂകി

ഓണവെയില്‍ ഓളങ്ങളില്‍ താലി കെട്ടും നേരം
മറിമാന്‍ കിടാവേ നീയകലെ മാറി നില്‍ക്കാനെന്തേ

ഓളം തല്ലും കായലില്‍ ഓടിവള്ളമെന്നെ നീ
ഒരു കളിവാക്കു കൊണ്ടു കെട്ടിയിട്ടല്ലോ
വാനം തേടും ചില്ലകള്‍ കാറ്റില്‍ ചായും വേളയില്‍
മതിമറന്നാടുവാന്‍ ഊഞ്ഞാലിട്ടു നീ
ഒരു മകരരാവിന്‍ നെഞ്ചില്‍ നിറകതിരു ചാഞ്ഞിടുമ്പോള്‍
കുളിരോടേ ചെറുകൂട്ടില്‍ നമ്മള്‍ തമ്മില്‍ തമ്മില്‍ ഒന്നായ് ചേരും

ഓണവെയില്‍ ഓളങ്ങളില്‍ താലി കെട്ടും നേരം
മറിമാന്‍ കിടാവേ നീയകലെ മാറി നില്‍ക്കാനെന്തേ
ആ നേരം പോയെന്റെ തേവരെ കോലം പോയെന്റെ തോഴരേ
കളിവാക്കും ഒളിനോക്കും മാറ്റി പൊന്നേ വന്നാട്ടേ
ഓണവെയില്‍ ഓളങ്ങളില്‍ താലി കെട്ടും നേരം
മറിമാന്‍ കിടാവേ നീയകലെ മാറി നില്‍ക്കാനെന്തേ

Download

No comments:

Post a Comment