Tuesday, November 27, 2012

കണ്ടു കണ്ടു കൊതി (Kandu Kandu Kothi)

ചിത്രം:മാമ്പഴക്കാലം (Mambazhakkalam)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:സുജാത

കണ്ടു കണ്ടു കൊതി കൊണ്ടു നിന്നു കുയിലേ
കണ്ടു കണ്ടു കൊതി കൊണ്ടു നിന്നു കുയിലേ 
കുയിലേ കുഞ്ഞി കുയിലേ
കണ്ടു കണ്ടു കൊതി കൊണ്ടു നിന്നു കുയിലേ
കുയിലേ കുഞ്ഞി കുയിലേ
മഞ്ഞു പോലെ മഴ പെയ്തു നിന്നെ ഉണര്‍ത്താം ഞാന്‍ ഉണര്‍ത്താം
കണി കണ്ടു കണ്ടു കൊതി കൊണ്ടു നിന്നു കുയിലേ

കൊച്ചു കൊച്ചു പൂവിന്റെ ചില്ലു വച്ച ചിറകില്‍ കുരുന്നിളം തിങ്കളെ നീയുദിച്ചു
കൊച്ചു കൊച്ചു പൂവിന്റെ ചില്ലു വച്ച ചിറകില്‍ കുരുന്നിളം തിങ്കളെ നീയുദിച്ചു
നിന്റെ പറക്കാത്ത പാവയ്ക്കും പാവാട തുമ്പിക്കും ഉയിരിന്റെ ഊഞ്ഞാലയാവുന്നു ഞാന്‍
നിന്നൊടു മിണ്ടാതെ ഉറങ്ങൂല ഞാന്‍

കണ്ടു കണ്ടു കൊതി കൊണ്ടു നിന്നു കുയിലേ കുയിലേ കുഞ്ഞി കുയിലേ

പട്ടുടുത്ത പാട്ടിന്റെ പൊട്ടു തൊട്ട ഞൊറിയില്‍ പകല്‍ കിളി പൈതലേ നീ പറക്കു
പട്ടുടുത്ത പാട്ടിന്റെ പൊട്ടു തൊട്ട ഞൊറിയില്‍ പകല്‍ കിളി പൈതലേ നീ പറക്കു
നിന്റെ കണ്ണാടി കുരുവിക്കും കൈതോല പറവയ്ക്കും പിരിയാത്ത കൂട്ടായി പോരുന്നു ഞാന്‍
നിന്നൊടു മിണ്ടാതെ ഉറങ്ങൂല ഞാന്‍

കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ കുയിലേ കുഞ്ഞി കുയിലേ
മഞ്ഞു പോലെ മഴ പെയ്തു നിന്നെ ഉണര്‍ത്താം ഞാന്‍ ഉണര്‍ത്താം

Download

No comments:

Post a Comment