Wednesday, November 14, 2012

ഓ പാപ്പാ ലാലി (O Papa Lali)

ചിത്രം:ഗീതാഞ്ജലി (Geethanjali)
രചന:അന്തിക്കാട്‌ മണി
സംഗീതം:ഇളയരാജ
ആലാപനം:എസ് .പി.ബാലസുബ്രമണ്യം

ഓ പാപ്പാ ലാലി കണ്‍മണി ലാലി പ്രേമത്താല്‍ ലാലി
പാടും ഞാന്‍ ഗാനവും
ഓ  പാപ്പാ ലാലി കണ്‍മണി ലാലി പ്രേമത്താല്‍ ലാലി
പാടും ഞാന്‍
ഓ പാപ്പാ ലാലി

ഈ ഗാനമാം യാചനാ ഹേ തെന്നല്ലേ ഓമലെ തഴുകുവാന്‍ ശാന്തമായ്
ഈ സ്പന്ദനം നിത്യമായ് ഉണ്ടാകുമോ രാഗിണി ഹൃദയമാം താരില്‍ നീ
കരവാലിനി പ്രിയതോഴി വിധിയാകിയ പടിമേല്‍
തലചായ്ച്ചതില്‍ സുഖമേകും ഈ മാദക നിദ്രയെ
പ്രിയ യാമങ്ങള്‍ അനുമാത്രകള്‍ ഉണര്‍ത്താതെ നിങ്ങള്‍

ഓ പാപ്പാ ലാലി കണ്‍മണി ലാലി പ്രേമത്താല്‍ ലാലി
പാടും ഞാന്‍ ഗാനവും ഓ  പാപ്പാ ലാലി

ഓ മേഘമേ മാറ്റുമോ ഈ ഘോഷവും കാറ്റിനാല്‍ ദൂരെയായകന്നു പോയ്‌
ഓ കോകിലെ പാടുമോ താരാട്ടു നീ ലോലമായ്‌ ഓമലാള്‍ക്കിമ്പമായ്
ഉഷ സന്ധ്യകള്‍ വിധിയായി പ്രിയഭാഷിണി തൊട്ടിലായ്
മൃതിയാകിയ വിളയാട്ടില്‍ കഥ തേടുമെന്‍ സഖിയെ
ഹിമാതാപമകറ്റി കാക്കണേ ദിനരാത്രങ്ങളേ

ഓ പാപ്പാ ലാലി കണ്‍മണി ലാലി പ്രേമത്താല്‍ ലാലി
പാടും ഞാന്‍ ഗാനവും
ഓ  പാപ്പാ ലാലി കണ്‍മണി ലാലി പ്രേമത്താല്‍ ലാലി
പാടും ഞാന്‍
ഓ പാപ്പാ ലാലി



Download

No comments:

Post a Comment