Wednesday, November 14, 2012

ചെട്ടികുളങ്ങര (Chettikkulangara)

ചിത്രം:സിന്ധു (Sindhu)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം:എം.കെ.അര്‍ജുനന്‍
ആലാപനം:യേശുദാസ്‌ 

ചെട്ടികുളങ്ങര ഭരണി നാളില്‍ ഉത്സവം കണ്ടു നടക്കുമ്പോള്‍
ചെട്ടികുളങ്ങര ഭരണി നാളില്‍ ഉത്സവം കണ്ടു നടക്കുമ്പോള്‍
കുപ്പിവള കടയ്ക്കുള്ളില്‍ ചിപ്പിവള കുലയ്ക്കിടയില്‍
ഞാന്‍ കണ്ടൊരു പുഷ്പ മിഴിയുടെ തേരോട്ടം
തേരോട്ടം തേരോട്ടം തേരോട്ടം
ചെട്ടികുളങ്ങര ഭരണി നാളില്‍ ഉത്സവം കണ്ടു നടക്കുമ്പോള്‍
കുപ്പിവള കടയ്ക്കുള്ളില്‍ ചിപ്പിവള കുലയ്ക്കിടയില്‍
ഞാന്‍ കണ്ടൊരു പുഷ്പ മിഴിയുടെ തേരോട്ടം
തേരോട്ടം തേരോട്ടം തേരോട്ടം

കണ്ടാല്‍ അവളൊരു തണ്ടുകാരി 
മിണ്ടിയാല്‍ തല്ലുന്ന കോപക്കാരി
കണ്ടാല്‍ അവളൊരു തണ്ടുകാരി 
മിണ്ടിയാല്‍ തല്ലുന്ന കോപക്കാരി
ഓമല്‍ കുളിര്‍ മാറില്‍ സ്വര്‍ണ്ണവും 
ഉള്ളത്തില്‍ ഗര്‍വ്വവും ചൂടുന്ന സ്വത്തുകാരി
അവളെന്റെ മൂളിപ്പാട്ടേറ്റു പാടി
അതു കേട്ടു ഞാനും മറന്നു പാടി
അവളെന്റെ മൂളിപ്പാട്ടേറ്റു പാടി
അതു കേട്ടു ഞാനും മറന്നു പാടി
പ്രണയത്തിന്‍ മുന്തിരി തോപ്പൊരുനാള്‍ കൊണ്ടു
കരമൊഴിവായ് പതിച്ചു കിട്ടി
ഓ ...ഓ ....ഓ....ഓ ...ഓ ....ഓ....

ചെട്ടികുളങ്ങര ഭരണി നാളില്‍ ഉത്സവം കണ്ടു നടക്കുമ്പോള്‍
കുപ്പിവള കടയ്ക്കുള്ളില്‍ ചിപ്പിവള കുലയ്ക്കിടയില്‍
ഞാന്‍ കണ്ടൊരു പുഷ്പ മിഴിയുടെ തേരോട്ടം
തേരോട്ടം തേരോട്ടം തേരോട്ടം

ഓരോ ദിനവും കൊഴിഞ്ഞു വീണു
ഓരോ കനവും കരിഞ്ഞു വീണു
ഓരോ ദിനവും കൊഴിഞ്ഞു വീണു
ഓരോ കനവും കരിഞ്ഞു വീണു
വീണയും നാദവും പോലെയൊന്നായവര്‍
വിധിയുടെ കളികളാല്‍ വേര്‍പിരിഞ്ഞു
അകലെ അകലെയാണവള്‍ എന്നാലാ ഹൃദയം
അരികത്തു നിന്ന് തുടിക്കയല്ലേ
ഉടലുകള്‍ തമ്മിലകന്നു എന്നാല്‍
ഉയിരുകളെങ്ങനകന്നു നില്‍ക്കും
ആ...ആ...ആ....ആ...ആ...ആ....

ചെട്ടികുളങ്ങര ഭരണി നാളില്‍ ഉത്സവം കണ്ടു നടക്കുമ്പോള്‍
കുപ്പിവള കടയ്ക്കുള്ളില്‍ ചിപ്പിവള കുലയ്ക്കിടയില്‍
ഞാന്‍ കണ്ടൊരു പുഷ്പ മിഴിയുടെ തേരോട്ടം
തേരോട്ടം തേരോട്ടം തേരോട്ടം
ചെട്ടികുളങ്ങര ഭരണി നാളില്‍ ഉത്സവം കണ്ടു നടക്കുമ്പോള്‍
കുപ്പിവള കടയ്ക്കുള്ളില്‍ ചിപ്പിവള കുലയ്ക്കിടയില്‍
ഞാന്‍ കണ്ടൊരു പുഷ്പ മിഴിയുടെ തേരോട്ടം
തേരോട്ടം തേരോട്ടം തേരോട്ടം

Download

No comments:

Post a Comment