Wednesday, November 21, 2012

ഒരു ചിരി കണ്ടാല്‍ (Oru Chiri Kandal)

ചിത്രം:പൊന്മുടിപുഴയോരത്ത്  (Ponmudipuzhayorathu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:ഇളയരാജ
ആലാപനം:വിജയ്‌ യേശുദാസ്,മഞ്ജരി

ഒരു ചിരി കണ്ടാല്‍ കണി കണ്ടാല്‍ അതു മതി
ഒരു വിളി കേട്ടാല്‍ മൊഴി കേട്ടാല്‍ അതു മതി
ഒരു ചിരി കണ്ടാല്‍ കണി കണ്ടാല്‍ അതു മതി
ഒരു വിളി കേട്ടാല്‍ മൊഴി കേട്ടാല്‍ അതു മതി
അണിയാര പന്തലിനുള്ളില്‍ അരിമാവിന്‍ കോലമിടാം
തിരുതേവി കോവിലിനുള്ളില്‍ തിറയാട്ടക്കുമ്മിയിടാം
ഈ കുഞ്ഞാം കിളി കൂവുന്നതു കുയിലിനറിയുമോ
ഒരു ചിരി കണ്ടാല്‍ കണി കണ്ടാല്‍ അതു മതി
ഒരു വിളി കേട്ടാല്‍ മൊഴി കേട്ടാല്‍ അതു മതി

പൂവാലന്‍ കോഴി പുതു പൂഞ്ചാത്തന്‍ കോഴി
ചിറകാട്ടി കൂവേണം പുലരാന്‍ നേരം ഹോയ്
കുന്നുമേലാടും ചെറുകുന്നില്‍ മണി ചൂര്യന്‍
ഉലയൂതി കാച്ചേണം ഉരുളിയില്‍ നെയ്യെണ്ണ
പരലുകള്‍ പുളയണ പുഴയുടെ നീറ്റില്‍ നീരാടും നേരം
കുനുകുനെ പൊഴിയണമഴയുടെ പാട്ടില്‍ കൂത്താടും നേരം
കാറ്റേ വന്നു കൊഞ്ചുമൊ കനവില്‍ കണ്ട കാരിയം

ഒരു ചിരി കണ്ടാല്‍ കണി കണ്ടാല്‍ അതു മതി
ഒരു വിളി കേട്ടാല്‍ മൊഴി കേട്ടാല്‍ അതു മതി

കണ്ടില്ലാ കണ്ടാല്‍ കഥയെന്തോ ഏതാണോ
കൊതികൊണ്ടെന്‍ മാറോരം മൈനാ ചിലക്കുന്നു
തൊട്ടില്ലാ തൊട്ടാല്‍ വിരല്‍ പൊള്ളിവിയത്താല്ലോ
കുറുവാലികാറ്റേ നീ കുറുകിയുണര്‍ത്തീല്ലേ
അമ്പിളിമാമനുദിക്കണൊരന്തിയിലാകാശം പോലെ
എന്റെ കിനാവിനെയുമ്മയില്‍മൂടണ പഞ്ചാരപ്രാവേ
കാതില്‍ വന്നു ചൊല്ലുമോ കനവില്‍ കണ്ടകാരിയം

ഒരു ചിരി കണ്ടാല്‍ കണി കണ്ടാല്‍ അതു മതി
ഒരു വിളി കേട്ടാല്‍ മൊഴി കേട്ടാല്‍ അതു മതി
അണിയാര പന്തലിനുള്ളില്‍ അരിമാവിന്‍ കോലമിടാം
തിരുതേവി കോവിലിനുള്ളില്‍ തിറയാട്ടക്കുമ്മിയിടാം
ഈ കുഞ്ഞാം കിളി കൂവുന്നതു കുയിലിനറിയുമോ
ഒരു ചിരി കണ്ടാല്‍ കണി കണ്ടാല്‍ അതു മതി
ഒരു വിളി കേട്ടാല്‍ മൊഴി കേട്ടാല്‍ അതു മതിDownload

No comments:

Post a Comment