Monday, November 12, 2012

നീലരാവിലിന്നു(Neelaravilinnu)

ചിത്രം:കുടുംബസമേതം(Kudumbasametham)
രചന:കൈതപ്രം
സംഗീതം:ജോണ്‍സണ്‍
ആലാപനം:യേശുദാസ്‌,മിന്‍മിനി

മ്  മ്  മ്  ആ ആ   ആ    ആ   ആ   

നീലരാവിലിന്നു നിന്റെ താരഹാരമിളകി
നീലരാവിലിന്നു നിന്റെ താരഹാരമിളകി
സോമബിംബ കാന്തിയിന്നു ശീതളാങ്കമേകി
പാര്‍വതീ പരിണയയാമമായ് ആതിരേ ദേവാംഗനേ
കുളിരഴകില്‍ ഗോരോചനമെഴുതാനണയു

നീലരാവിലിന്നു നിന്റെ താരഹാരമിളകി
തനനം തനനം തനനം തനനം തനനം
തനനം തനനം തനനം തനനം തനനം
തനനം തനനം തനനം തനനം തനനം
തനനം തനനം തനനം തനനം തനനം(4)

ശ്യാമരാജിയില്‍ രാവിന്റെ സൗരഭങ്ങളില്‍
രാഗപൂരമാര്‍ന്നു വീഴുമാരവങ്ങളില്‍
ആആ ശ്യാമരാജിയില്‍ രാവിന്റെ സൗരഭങ്ങളില്‍
രാഗപൂരമാര്‍ന്നു വീഴുമാരവങ്ങളില്‍
പനിമതി മുഖിബാലെ ഉണരു നീ ഉണരൂ
അരികില്‍ നിറമണിയും പടവുകളില്‍ കതിരൊളി തഴുകും
നിളയില്‍ സ്വരമൊഴുകി ധനുമാസം ഋതുമതിയായ്

നീലരാവിലിന്നു നിന്റെ താരഹാരമിളകി
തം തനനം തനനം തനനം തനനം തനനം
തനനം തനനം തനനം തനനം തനനം
ആ ആ ആ ആ

കാല്‍ചിലമ്പുകള്‍ ചൊല്ലുന്ന പരിഭവങ്ങളില്‍
പ്രേമധാരയൂര്‍ന്നുലഞ്ഞ  കൗതുകങ്ങളില്‍
ആആആ  കാല്‍ചിലമ്പുകള്‍ ചൊല്ലുന്ന പരിഭവങ്ങളില്‍
പ്രേമധാരയൂര്‍ന്നുലഞ്ഞ കൗതുകങ്ങളില്‍
അലര്‍ശരപരിതാപം കേള്‍പ്പൂ ഞാന്‍ കേള്‍പ്പൂ
അലിയും പരിമൃദുവാം പദഗതിയില്‍ അരമണിയിളകുമൊരണിയില്‍
അലഞൊറിയില്‍ കസവണികള്‍ വിടരുകയായ്

നീലരാവിലിന്നു നിന്റെ താരഹാരമിളകി
സോമബിംബ കാന്തിയിന്നു ശീതളാങ്കമേകി
പാര്‍വതീ പരിണയയാമമായ്  ആതിരേ ദേവാംഗനേ
കുളിരഴകില്‍ ഗോരോചനമെഴുതാനണയു
നീലരാവിലിന്നു നിന്റെ താരഹാരമിളകി



Download

No comments:

Post a Comment